തിരുവനന്തപുരം: കൊറോണ വൈറസ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ ചികിത്സയിലായിരുന്ന വാവറഅമ്പലം സ്വദേശി അബ്ദുൽ അസീസ് ...
തിരുവനന്തപുരം: കൊറോണ വൈറസ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ ചികിത്സയിലായിരുന്ന വാവറഅമ്പലം സ്വദേശി അബ്ദുൽ അസീസ് മരിച്ചു.
റിട്ട. എഎസ്ഐ ആയിരുന്നു. 69 വയസ്സുണ്ട്. കേരളത്തിലെ രണ്ടാമത്തെ കൊറോണ വൈറസ് മരണമാണിത്. ഈ മാസം 13നാണ് ഇദ്ദേഹം രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചത്. 23 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു.
ഹൃദയാഘാതവും പക്ഷാഘാതവും ഒരുമിച്ച് വന്നതാണ് മരണകാരണമായത്. വൃക്കകളുടെ പ്രവർത്തനം തകരാറിലാവുകയും രക്തസമ്മർദ്ദം നിയന്ത്രണാതീതമാവുകയും ചെയ്തു.
അഞ്ചു ദിവസമായി ഇദ്ദേഹത്തെ വെൻ്റിലേറ്ററിലാണ് പരിചരിച്ചുവന്നത്. വൈറസ് ബാധിതരുമായി ഇദ്ദേഹം ഇടപെട്ടതിന് ഒരു തെളിവുമില്ലെന്ന് ആശുപത്രി അധികൃതരും പോലീസും പറഞ്ഞു.
എന്നാൽ ഈ മാസം 5 നും 23 നും ഇടയ്ക്ക് വിവാഹചടങ്ങിലും മരണവീട്ടിലും പോയിരുന്നു. ഇവിടെ എവിടെയെങ്കിലും നിന്നാകാം വൈറസ് പകർന്നതെന്നാണ് സംശയിക്കുന്നത്.
ഇദ്ദേഹം സംബന്ധിച്ച വിവാഹത്തിലും മരണത്തിനും പങ്കെടുത്തവരുടെ പട്ടിക തയ്യാറാക്കാൻ ആരംഭിച്ചിട്ടുണ്ട്. നിർദ്ദേശിക്കപ്പെട്ട കോവിഡ് 19 മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും സംസ്കാരം .
Keywords: Corona, Covid 19, Virus, Vavara ambalam

COMMENTS