സ്വന്തം ലേഖകന്‍ കൊച്ചി: ഇറ്റലിയില്‍ നിന്ന് എത്തിയ കുടുംബത്തിലെ മൂന്നുവയസുള്ള കുട്ടിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി എറണാകുളം ജില...
സ്വന്തം ലേഖകന്‍
കൊച്ചി: ഇറ്റലിയില്‍ നിന്ന് എത്തിയ കുടുംബത്തിലെ മൂന്നുവയസുള്ള കുട്ടിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി എറണാകുളം ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
കുട്ടി കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡിലാണ്. കുട്ടിയുടെ അച്ഛനമ്മമാര്‍ക്ക് രോഗബാധയുടെ ലക്ഷണങ്ങളില്ല. അവരും നിരീക്ഷണത്തിലാണ്. മൂവരുടെയും രക്തസാമ്പിളുകള്‍ പരിശോധനയ്ക്കായി പുണെയിലെ ലാബിലേക്ക് അയച്ചിരുന്നു.
ശനിയാഴ്ച ദുബായ്-കൊച്ചി ഇകെ. 503 വിമാനത്തിലാണ് ഇവര്‍ കൊച്ചിയിലെത്തിയത്. ഈ വിമാനത്തില്‍ വന്ന എല്ലാവരെയും കണ്ടെത്താന്‍ ആരോഗ്യവകുപ്പ് നടപടി ആരംഭിച്ചു.
നാട്ടില്‍ വന്നിറങ്ങിയപ്പോള്‍ തന്നെ കുട്ടിക്ക് ചെറിയ പനിയുണ്ടായിരുന്നു. ഉടനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഇറ്റലിയില്‍ നിന്നെത്തിയ മൂന്നുപേര്‍ ഉള്‍പ്പെടെ പത്തനംതിട്ടയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇറ്റലിയില്‍ നിന്നെത്തിയവരില്‍ നിന്നാണ് മറ്റു രണ്ടു പേര്‍ക്ക് രോഗം പകര്‍ന്നത്. മൊത്തം ആറുപേര്‍ക്കാണ് ഇപ്പോള്‍ കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ നാലു പേരും ഇറ്റലിയില്‍ നിന്നു വന്നവരാണ്.
Summary: A three year boy admitted in Kalamassery Medical college with symptoms of Covid 19 Virus. The child and parents landed in Kochi two days before form Italy.
Keywords: Kalamassery Medical college, Covid 19 Virus, Kochi , Italy, Dubai, Corona Virus, Kerala
COMMENTS