തിരുവനന്തപുരം: ഇറ്റലിയില്‍ നിന്നെത്തിയ സ്വന്തം കുടുംബാംഗങ്ങളില്‍ നിന്ന് കൊവിഡ് -19 ബാധിച്ച് കോട്ടയം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായ...
തിരുവനന്തപുരം: ഇറ്റലിയില്‍ നിന്നെത്തിയ സ്വന്തം കുടുംബാംഗങ്ങളില്‍ നിന്ന് കൊവിഡ് -19 ബാധിച്ച് കോട്ടയം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികള്‍ രോഗമുക്തരായി. ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഈ വിവരം അറിയിച്ചത്. പത്തനംതിട്ടയിലെ തോമസ് (93) മറിയാമ്മ (88) എന്നിവര്‍ക്കാണ് രോഗം ഭേദമായത്.
60 വയസ്സിനു മുകളിലുള്ള വൈറസ് ബാധിച്ചവരെ ഹൈ റിസ്ക് വിഭാഗത്തിലാണ് പെടുത്തിയിരുന്നതെന്നും മറ്റുള്ള അസുഖങ്ങളെല്ലാം ഉള്ളപ്പോഴാണ് അവര്‍ ഈ വൈറസിനെ അതിജീവിച്ചതെന്നത് സന്തോഷമുള്ള കാര്യമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ഇതോടെ പത്തനംതിട്ടയിലെ മുഴുവന്‍ കുടുംബാംഗങ്ങളും രോഗമുക്തരായെന്നും മന്ത്രി വ്യക്തമാക്കി. ഇതോടൊപ്പം ഇവരെ ചികിത്സിച്ച കോട്ടയം മെഡിക്കല്‍ കോളേജിലെ എല്ലാ ജീവനക്കാരോടും മന്ത്രി അഭിനന്ദനം അറിയിച്ചു.
ഫെബ്രുവരി 29ന് ഇറ്റലിയില്‍ നിന്നെത്തിയ പത്തനംതിട്ട ജില്ലയിലുള്ള മൂന്നംഗ കുടുംബത്തിനും അവരുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ വൃദ്ധ ദമ്പതികള്‍ക്കുമാണ് മാര്‍ച്ച് 8ന് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നത്.
Keywords: Covid - 19, Pathanamthitta, Couples, Negative

COMMENTS