ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് റിസോര്‍ട്ട് രാഷ്ട്രീയത്തിലേക്ക് കടക്കുന്നു. കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി വിട...
ഈ സാഹചര്യത്തില്‍ 92 എം.എല്‍.എമാര്‍ക്കായി റിസോര്‍ട്ട് ബുക്ക് ചെയ്തിരിക്കുകയാണ് പാര്‍ട്ടി. ഇവരെ റിസോര്‍ട്ടിലെത്തിച്ച് ഭരണം നിലനിര്‍ത്താനാണ് കോണ്‍ഗ്രസിന്റെ ശ്രമം.
22 എം.എല്‍.എമാരുടെ രാജി സ്വീകരിച്ചാല്‍ കോണ്‍ഗ്രസിന്റെ അംഗബലം 206 ആയി കുറയും. കേവല ഭൂരിപക്ഷത്തിന് 104 അംഗങ്ങളുടെ പിന്തുണ മതിയാകും.
ബി.ജെ.പിക്ക് ഇവിടെ നിലവില്‍ 107 അംഗങ്ങളുണ്ട്. അങ്ങനെ ഒരു സാഹചര്യമുണ്ടായാല്‍ ബി.ജെ.പിക്ക് നിഷ്പ്രയാസം സര്‍ക്കാര്‍ രൂപീകരിക്കാനാവും എന്ന ചിന്തയാണ് കോണ്‍ഗ്രസിനെ റിസോര്‍ട്ട് രാഷ്ട്രീയത്തിലേക്കെത്തിച്ചത്.
Keywords: M.P politics, Resort,Congress, B.J.P, Government
COMMENTS