കൊല്ലം: അസുഖ ബാധിതനായി ചികിത്സയിലായിരുന്ന ചവറ എംഎല്‍എയും പ്രമുഖ വ്യവസായിയുമായ എന്‍ വിജയന് പിള്ള അന്തരിച്ചു. വെളുപ്പിന് മൂന്ന് മണിയോ...
കൊല്ലം: അസുഖ ബാധിതനായി ചികിത്സയിലായിരുന്ന ചവറ എംഎല്‍എയും പ്രമുഖ വ്യവസായിയുമായ എന്‍ വിജയന് പിള്ള അന്തരിച്ചു.
വെളുപ്പിന് മൂന്ന് മണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
സിഎംപി (അരവിന്ദാക്ഷന് വിഭാഗം) ക്കു വേണ്ടി ഇടത് സ്വതന്ത്രനായി മത്സരിച്ചാണ് എന്‍ വിജയന് പിള്ള വിജയിച്ചത്. മുന്‍ മന്ത്രിയും ആര്‍എസ്പി നേതാവുമായ ഷിബു ബേബി ജോണിനെയാണ് വിജയന് പിള്ള പരാജയപ്പെടുത്തിയത്.
മുതിര്‍ന്ന ആര്‍എസ്പി നേതാവ് നാരായണന് പിള്ളയുടെ മകനാണ് വിജയന് പിള്ള. ഭാര്യ: സുമ, മക്കള്‍:സുജിത്ത്, ശ്രീജിത്ത്, ശ്രീലക്ഷ്മി. മരുമകന്: ജയകൃഷ്ണന്.
ഇരുപത്തിയെട്ടാം വയസ്സില്‍ പഞ്ചായത്ത് അംഗമായാണ് രാഷ്ട്രീയ ജീവിതത്തിനു തുടക്കമിട്ടത്. 2000 ല്‍ ജില്ലാ പഞ്ചായത്ത് അംഗമായി.
ആര്എസ്പിയില് ബേബി ജോണിന്റെ വിശ്വസ്തനായിരുന്നു. ഭിന്നതയെ തുടര്‍ന്ന് 20 വര്‍ഷം മുന്‍പ് കോണ്‍ഗ്രസിലേക്ക് മാറി. കെ കരുണാകരനുമായി അടുത്ത ബന്ധമുണ്ടായിരുന്നു. കരുണാകരന് കോണ്‍ഗ്രസ് വിട്ടപ്പോള്‍ അദ്ദേഹത്തോടൊപ്പം ഡിഐസിയിലേക്കു പോയി. കരുണാകരന് കോണ്‍ഗ്രസിലെത്തിയപ്പോള്‍ തിരിച്ചുപോയി.
പിന്നീട് കെപിസിസി പ്രസിഡന്റ് വി എം സുധീരനുമായുണ്ടായ ഭിന്നതയെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ടു സിഎംപിയിലേക്ക് ചേക്കേറി.
സിഎംപി അരവിന്ദാക്ഷന് വിഭാഗത്തിലായിരുന്ന അദ്ദേഹം, സിഎംപി സിപിഎമ്മില്‍ ലയിച്ചതോടെ വിജയന്‍പിള്ളയും സിപിഎമ്മിന്റെ ഭാഗമാവുകയായിരുന്നു.
സംസ്കാരം തിങ്കളാഴ്ച ചവറ ശങ്കരമംഗലത്തെ വീട്ടുവളപ്പില്‍ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Summary: Chavara MLA N Vijayan Pillai passed away at a private hospital in Ernakulam.
Keywords: Chavara, Vijayan Pillai MLA, Obituary
COMMENTS