തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനായി കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്...
തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനായി കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യതയില്‍ ചേര്‍ന്ന ഉന്നത തല യോഗത്തില്‍ തീരുമാനമായി.
ഇതു പ്രകാരം, സംസ്ഥാനത്തെ ബാറുകളും ബിയര്‍ പാര്‍ലറുകളും അടയ്ക്കുന്നതിനും ബെവ്കോ ഔട്ലെറ്റുകളില് കൂടുതല്‍ കടുത്ത നിയന്ത്രണം കൊണ്ടുവരാനും തീരുമാനിച്ചു.
കോവിഡ് ബാധ മാരകമായ കാസര്‍കോട് ജില്ലയില്‍ പൂര്‍ണ്ണ ലോക് ഡൗണിനു തീരുമാനമായി. കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ള മറ്റു ജില്ലകള്‍ ഭാഗികമായി അടച്ചിടും.
എറണാകുളം കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണമുണ്ടാകും. അവശ്യ സര്‍വ്വീസുകള്‍ മുടക്കില്ലെന്നും കടകള്‍ പൂര്‍ണ്ണമായും അടക്കില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
Keywords: Kerala, Covid 19, Corona
COMMENTS