കൊറോണക്കാലത്ത് മാസ്ക് ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ അതും രോഗ പകര്‍ച്ചയുടെ സ്രോതസ്സായി മാറും. ശരിയായ മാസ്ക് ഉപയോഗത്തെപ്പറ്റിയുള്ള നിര്...
കൊറോണക്കാലത്ത് മാസ്ക് ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ അതും രോഗ പകര്‍ച്ചയുടെ സ്രോതസ്സായി മാറും. ശരിയായ മാസ്ക് ഉപയോഗത്തെപ്പറ്റിയുള്ള നിര്‍ദ്ദേശം അറിയാം.
* കോവിഡ് വൈറസിന് എതിരെ മാസ്ക് മാത്രം പോരാ. ശരിയായ സുരക്ഷയ്ക്ക് കൈകളുടെ ശുചിത്വവും മറ്റു സുരക്ഷാമാര്‍ഗ്ഗങ്ങളും പാലിക്കണം.
* ചുമ, പനി, ശ്വാസതടസം, മൂക്കൊലിപ്പ് തുടങ്ങിയ ശ്വസനവ്യവസ്ഥയുടെ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ മാസ്ക് ധരിക്കണം.
* കോവിഡ് രോഗബാധ ഉണ്ടെന്നു സംശയിക്കുന്ന വ്യക്തിയെ പരിചരിക്കുന്നവര്‍. രോഗിയുടെ മുറിയില്‍ കയറുമ്പോഴെല്ലാം മാസ്ക് ധരിച്ചിരിക്കണം.
* രോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരും മാസ്ക് നിര്‍ബന്ധമായും ധരിക്കണം.
* മാസ്ക്, കൈ കൊണ്ട് തൊടുന്നതിനു മുന്‍പ് കൈകള്‍ നന്നായി സോപ്പിട്ടു കഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിച്ച് ശുചീകരിക്കുകയോ ചെയ്യണം.
* മാസ്കില്‍ കീറലോ, തുളകളോ ഉണ്ടോ എന്ന് പരിശോധിക്കുക
* മാസ്കിന്റെ മുകള്ഭാഗം ഏതെന്നു കണ്ടുപിടിക്കുക. മുകള്‍ഭാഗത്ത്, ഉള്ളില്‍ ഒരു ചെറിയ മെറ്റല്‍ സ്ട്രിപ്പ് ഉണ്ടാകും.
* മാസ്കിന്റെ ഉള്‍ഭാഗം ഏതെന്നു കണ്ടുപിടിക്കുക. ഉള്‍ഭാഗം പൊതുവെ വെള്ള നിറം ആയിരിക്കും.
* മാസ്ക് ശരിയായ രീതിയില്‍, മുന്‍വശം തൊടാതെ ധരിച്ച ശേഷം പിന്നില്‍ കെട്ടുക. മൂക്കും വായും താടിയും പൂര്‍ണമായി മറയുന്ന രീതിയില്‍ വേണം മാസ്ക് കെട്ടാന്‍.
* മുകള്‍ഭാഗത്തെ മെറ്റല്‍ സ്ട്രിപ്പ് വിരലുകള്‍ കൊണ്ട് അമര്‍ത്തി മൂക്കിന്റെ രൂപത്തിന് അനുസരിച്ചു മോള്‍ഡ് ചെയ്ത്, മുകളിലും വശങ്ങളിലും വിടവുകള്‍ ഇല്ലെന്നു ഉറപ്പുവരുത്തുക.
* മാസ്ക് ധരിക്കുമ്പോഴും ധരിച്ച ശേഷവും മുന്‍ഭാഗം തൊടാന്‍ പാടില്ല. തൊട്ടാല്‍ കൈകള്‍ ഉടനെ സോപ്പിട്ട് കഴുകണം.
* മാസ്ക് ധരിക്കുന്നതു പോലെ പ്രധാനമാണ് മാസ്ക് ശരിയായ രീതിയില്‍ അഴിക്കുക എന്നതും.
* മാസ്കില്‍ നനവ് വന്നാല്‍ ഉടന്‍ മാറ്റി പുതിയ മാസ്ക് ധരിക്കണം.
* പരമാവധി 6 മണിക്കൂര്‍ വരെ മാത്രമേ മാസ്ക് ഉപയോഗിക്കാന്‍ പാടുള്ളൂ.
* ഒരിക്കല്‍ അഴിച്ച മാസ്ക് ഒരു കാരണവശാലും വീണ്ടും ഉപയോഗിക്കാന്‍ പാടില്ല.
* മാസ്ക് അഴിക്കുമ്പോള്‍ കെട്ടാനുള്ള വള്ളി ഒഴികെ മറ്റൊരു ഭാഗത്തും തൊടാതെ ശ്രദ്ധിക്കുക.
* വളരെ ശ്രദ്ധയോടെ പിന്നിലെ കെട്ട് അഴിച്ച ശേഷം മുഖത്തോ കൈകളിലോ മാസ്കിന്റെ ഒരു ഭാഗവും സ്പര്‍ശിക്കാതെ മാസ്ക് മുഖത്ത് നിന്ന് മാറ്റുക.
* പ്രത്യേകം തയ്യാറാക്കിയ അടപ്പുള്ള ബക്കറ്റ്/ബിന്നില്‍ നിക്ഷേപിക്കുകയും ചെയ്യുക.
* ഉപയോഗിച്ച മാസ്കില്‍ അണുക്കള്‍ ധാരാളം ഉണ്ടാകും എന്നതിനാല്‍ അവ ഒരിക്കലും അലക്ഷ്യമായി വലിച്ചെറിയരുത്.
* മാസ്ക് നിക്ഷേപിച്ച ഉടനെ മറ്റെവിടെയും തൊടാതെ കൈകള്‍ നന്നായി സോപ്പിട്ടു കഴുകണം.
Keywords: Face mask, Covid 19, Pandemic, Disease, Health

COMMENTS