തിരുവനന്തപുരം : വിത്‌ഡ്രോവല്‍ സിന്‍ഡ്രോം ഉള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍ ആഴ്ചയില്‍ മൂന്നു ലീറ്റര്‍ മദ്യം ബെവ്‌കോ വീട്ടി...
തിരുവനന്തപുരം : വിത്‌ഡ്രോവല്‍ സിന്‍ഡ്രോം ഉള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍ ആഴ്ചയില്‍ മൂന്നു ലീറ്റര്‍ മദ്യം ബെവ്‌കോ വീട്ടിലെത്തിച്ചു നല്കും.
ഇതുസംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചു.
അംഗീകൃത സര്‍ക്കാര്‍ ഡോക്ടറുടെ നെയിം സീലോടെയുള്ള കുറിപ്പടിയില്‍ ഈ വരുന്നയാള്‍ക്ക് ആല്‍ക്കഹോള്‍ വിത്‌ഡ്രോവല്‍ സിന്‍ഡ്രോം ഉണ്ടെന്നു രേഖപ്പെടുത്തിയിരിക്കണം.
ഇന്ന് വിരമിച്ച ഡോക്ടര്‍മാരുടെയും സ്വകാര്യ ഡോക്ടര്‍മാരുടെയും കുറിപ്പടിയുമായി എത്തിയവര്‍ക്ക് എക്‌സൈസ് പാസ് നല്കിയില്ല.
പാസ് എക്‌സൈസ് വകുപ്പ് ബെവ്‌കോയ്ക്കു നല്കുകയും അവര്‍ വീട്ടില്‍ മദ്യം എത്തിക്കുകയുമാണ് പദ്ധതി.
റമ്മിനും ബ്രാന്‍ഡിക്കുമാണ് ആവശ്യക്കാര്‍ ഏറെയെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ മദ്യത്തിന് ആവശ്യക്കാര്‍ കൂടിയാല്‍ എക്‌സൈസിന് അതു തലവേദനയാവും.
സര്‍ക്കാരിനെ സംബന്ധിച്ചു മദ്യം ഏതു വിധേനയും വിറ്റേ തീരൂ. അത്രയ്ക്കു ഗുരുതരമാണ് സര്‍ക്കാരിന്റെ വരുമാനനില. കേരളത്തില്‍ മദ്യം കിട്ടാതെ ആറു പേരാണ് ഇതുവരെ ആത്മഹത്യ ചെയ്തത്.
Summary: If you have a doctor's prescription, Bevco will give you three liters of alcohol a week.
The government has issued guidelines regarding this.
The government doctor's name should be indicated on the prescription for the person with alcohol withdrawal syndrome. Excise passes were not issued to those who came today with prescriptions from retired doctors and private doctors. The Bevco will provide alcohol at homes.
Excise officials said the demand for rum and brandy is high. In the case of the government, alcohol should be sold anyway. The government's income level is so serious. In Kerala, six people have committed suicide due to alcohol withdrawal syndrome.
Keywords: Kerala, Bevco, Excise Department, Alcohol withdrawal syndrome, Covid 19
COMMENTS