സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ഡോക്ടര്‍മാരുടെ കടുത്ത വിയോജിപ്പിനിടെ തന്നെ കടുത്ത മദ്യാസക്തിയുള്ളവര്‍ക്ക്, കുറിപ്പടിയുണ്ടെങ്കില്‍ മദ്...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഡോക്ടര്‍മാരുടെ കടുത്ത വിയോജിപ്പിനിടെ തന്നെ കടുത്ത മദ്യാസക്തിയുള്ളവര്‍ക്ക്, കുറിപ്പടിയുണ്ടെങ്കില്‍ മദ്യം നല്‍കാമെന്ന ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി.
വിഡ്രോവല്‍ സിന്‍ഡ്രോം ഉള്ളവര്‍ക്ക് മാത്രമേ ഇങ്ങനെ മദ്യം ലഭിക്കൂ. സംസ്ഥാനത്ത് മദ്യാസക്തി നിയന്ത്രിക്കാനാവാതെ ആത്മഹത്യകള്‍ പെരുകുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം.
ഡോക്ടറുടെ കുറിപ്പടി ഡോക്ടറുടെ കുറിപ്പ് രോഗിയോ രോഗി സാക്ഷ്യപ്പെടുത്തുന്ന ആളോ എക്സൈസ് റേഞ്ച് ഓഫീസില്‍ ഹാജരാക്കുമ്പോള്‍ അവിടെനിന്നായിരിക്കും മദ്യം കൊടുക്കുക. ഇതിനായി ബിവറേജസ് ഔട്ട്ലെറ്റുകള് തുറക്കില്ല.
മദ്യാസക്തി നിമിത്തമുള്ള വിഡ്രോവല്‍ സിന്‍ഡ്രോം ഉള്ളവര്‍ ഇ എസ് ഐയും പിഎച്ച്സിയും മുതല്‍ മെഡിക്കല്‍ കോളേജു വരെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ ഒപി ടിക്കറ്റെടുത്തു പരിശോധനയ്ക്കു വിധേയരായി വേണം ഡോക്ടറുടെ കുറിപ്പടി സമ്പാദിക്കാന്‍. ഇതുമായി പോയി എക്സൈസില്‍ നിന്നു പാസ് വാങ്ങണം.
ഈ പാസുള്ളവര്‍ ആധാറോ മറ്റ് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകളുടെ രേഖയോ കൂടി വച്ച് അപേക്ഷിച്ചാല്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം അനുവദിക്കും. ഒരാള്‍ക്കു ഒന്നിലധികം പാസ് നല്‍കില്ല. മദ്യം കിട്ടാത്തതെ ഇന്നും കേരളത്തില്‍ രണ്ട് പേര് കൂടി ജീവനൊടുക്കി.
COMMENTS