സ്വന്തം ലേഖകന്‍ പാലക്കാട്: പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് കാരാകുറുശ്ശിയില്‍ കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച പ്രാവാസിയും കുടുംബും ...
സ്വന്തം ലേഖകന്‍
പാലക്കാട്: പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് കാരാകുറുശ്ശിയില്‍ കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച പ്രാവാസിയും കുടുംബും നാടിനെയാകെ മുള്‍മുനയില്‍ നിറുത്തുന്നു.
ദുബായില്‍ നിന്നെത്തിയ ഇയാള്‍ എട്ടു ദിവസം നാടാകെ ചുറ്റിയടിച്ചു. മലപ്പുറത്തേയ്ക്കും യാത്ര ചെയ്തു. ഇതിനു ശേഷമാണ് നിരീക്ഷണത്തിലായതും ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നതും.
കെ.എസ്.ആര്.ടി.സി കണ്ടക്ടറായ ഇയാളുടെ മകന് ദീര്‍ഘദൂര സര്‍വീസുകളില്‍ ഡ്യൂട്ടിയും ചെയ്തിരുന്നു. റൂട്ട് മാപ്പ് തയ്യാറക്കിയപ്പോള്‍ അധികൃതര്‍ അമ്പരക്കുകയാണ്. കൃത്യമായ റൂട്ട് മാപ്പ് ഇവരുടെ കാര്യത്തില്‍ സാദ്ധ്യവുമല്ല.
13 നാണ് പ്രവാസി എത്തിയത്. 17ന് മണ്ണാര്‍ക്കാട്-അട്ടപ്പാടി-കോയമ്പത്തൂര്‍ ബസ്സിലും 18 ന് പാലക്കാട്-തിരുവനന്തപുരം ബസിലും മകന് ജോലി നോക്കി. ഈ ബസില്‍ ഈ ദിവസം യാത്ര ചെയ്തവര്‍ ആരോഗ്യ വകുപ്പിനെ ബന്ധപ്പെടണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
പാലക്കാട് ജില്ലയില്‍ മൂന്നു പേര്‍ക്കാണ് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം.
Keywords: Corona, Covid 19, Palakkadu, Kerala
COMMENTS