ബംഗളൂരു: മദ്ധ്യപ്രദേശിലെ വിമത എം.എല്‍.എമാരെ താമസിപ്പിച്ചിരിക്കുന്ന റിസോര്‍ട്ടിന് മുന്നില്‍ ധര്‍ണയിരുന്നതിന് മുതില്‍ന്ന കോണ്‍ഗ്രസ് നേതാവു...
ബംഗളൂരു: മദ്ധ്യപ്രദേശിലെ വിമത എം.എല്‍.എമാരെ താമസിപ്പിച്ചിരിക്കുന്ന റിസോര്‍ട്ടിന് മുന്നില്‍ ധര്‍ണയിരുന്നതിന് മുതില്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ദിഗ് വിജയ് സിംഗിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കോണ്‍ഗ്രസ് എംഎല്‍എമാരില്‍ പലരെയും ഇവിടെ ബന്ദികളാക്കി വച്ചിരിക്കുകയാണെന്നും അവരുടെ ഫോണുകള്‍ പിടിച്ചെടുത്തിരിക്കുകയാണെന്നും ദിഗ് വിജയ് സിംഗ് ആരോപിച്ചു.
എംഎല്‍എമാര്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നു. പിന്നീടാണ് മനസ്സിലായത് അവരെ തടഞ്ഞുവച്ചിരിക്കുകയാണെന്ന്. അവരുടെ കുടുംബങ്ങളില്‍ നിന്നും ഇതേ കാര്യം പറഞ്ഞു സന്ദേശം വന്നു.
വ്യക്തിപരമായി അഞ്ച് എംഎല്‍എമാരുമായി സംസാരിക്കാനായി. തങ്ങളുടെ ഫോണുകള്‍ തട്ടിയെടുത്തുവെന്നും ബന്ദികളാണെന്നും അവര്‍ എന്നെ അറിയിച്ചു, സംഗ് പറഞ്ഞു.
ഇന്ന് വെളുപ്പിനാണ് ദിഗ്വിജയ് സിംഗ് ബംഗളൂരുവില്‍ എത്തിയത്. അദ്ദേഹത്തെ സ്വീകരിക്കാന്‍ കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ വിമാനത്താവളത്തിലെത്തിയിരുന്നു.
48 മണിക്കൂറിനകം മധ്യപ്രദേശില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ദിഗ് വിജയ് സിംഗ് എത്തിയത്.
കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ വിമത എംഎല്‍എമാരെ കൂട്ടി ബിജെപിയിലേക്കു ചേക്കേറിയതോടെയാണ് മദ്ധ്യപ്രദേശില്‍ കമല്‍നാഥ് നയിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലംപൊത്തുന്ന സ്ഥിതിയായത്.
Summary: Congress leader Digvijaya Singh was lifted and dragged away by the the Karnataka police and taken into preventive custody. Mr Singh sat in protest outside the hotel in Bengaluru hotel where 22 rebel Madhya Pradesh MLAs have been staying for over a week.
Keywords: Bengaluru, Congress, Digvijaya Singh, Madhya Pradesh MLAs , Jyotiraditya Scindia, BJP, Kamal Nath
COMMENTS