കൊച്ചി: ശബരിമലയിലെ തിരുവാഭരണത്തിന്റെ കണക്കെടുപ്പ് വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജസ്റ്റീസ് സി.എന്‍ ര...
സുപ്രീംകോടതി നിര്‍ദ്ദേശിച്ചതുപോലെ നാലാഴ്ചയ്ക്കം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും എന്നാല്‍ തിരുവാഭരണം ആര് കൈവശംവയ്ക്കണമെന്നുള്ള പന്തളം കൊട്ടാരത്തിലെ തര്‍ക്കം പരിശോധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് തിരുവാഭരണങ്ങളുടെ കണക്കെടുക്കാന്‍ സുപ്രീംകോതി രാമചന്ദ്രന് നായരെ നിയോഗിച്ചത്. തിരുവാഭരണത്തിന്റെ മാറ്റ്, തൂക്കം, എണ്ണം എന്നിവ കൃത്യമായി തിട്ടപ്പെടുത്തിയതിന്റെ കണക്കാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
Keywords: Supreme court, Thiruabharanam, Sabarimala
COMMENTS