കൊല്ലം: കുളത്തപ്പുഴയിൽ പാകിസ്ഥാൻ നിർമിത വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി [എൻ ഐ എ ] അന്വേഷണം ഏറ്റെടുത്തേയ്ക്കും ദേശസ...
കൊല്ലം: കുളത്തപ്പുഴയിൽ പാകിസ്ഥാൻ നിർമിത വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി [എൻ ഐ എ ] അന്വേഷണം ഏറ്റെടുത്തേയ്ക്കും
ദേശസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാൽ എൻ ഐ എ അന്വേഷിക്കുമെന്നാണ് ലഭിക്കുന്ന വിവരം. കേരളത്തോട് കേന്ദ്രം റിപ്പോർട്ട് തേടിയിട്ടുണ്ട്.
14 വെടിയുണ്ടകളാണ് മുപ്പതടി പാലത്തിനു സമീപം കണ്ടെത്തിയത്. കാർ യാത്രികരാണ് പൊതി ആദ്യം കണ്ടത്. കാട്ടിൽ നായാട്ടിനു പോന്നവർ ഉപേക്ഷിച്ചതാണെന്നാണ് ആദ്യം കരുതിയത്.
തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിൽ പി ഒ എഫ് [ പാകിസ്ഥാൻ ഓർഡനൻസ് ഫാക്ടറിസ്] എന്ന മുദ്രണം വെടിയുണ്ടയിൽ കണ്ടു.
ദീർഘദൂര മെഷീൻ ഗണ്ണിൽ ഉപയോഗിക്കുന്നതാണ് വെടിയുണ്ടയെന്ന് സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചുവെന്നും വിദേശത്തു നിന്ന് കൊണ്ടുവന്നതാണ് വെടിയുണ്ട യെന്നാണ് അനുമാനമെന്നും ഡിജിപി ലോക് നാഥ് ബെഹ്റ പറഞ്ഞു.

COMMENTS