ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു പിഴച്ചു, ആദ്യ ഏകദിനത്തില്‍ ന്യൂസിലാന്‍ഡിന് നാലു വിക്കറ്റ് ജയം

സ്‌കോര്‍ഇന്ത്യ: 3474 (50), ന്യൂസിലന്‍ഡ്: 348/6 (48.1) ഹാമില്‍ട്ടണ്‍: ബാറ്റ്‌സ്മാന്‍മാര്‍ അസാധാരണ പ്രകടനം കാഴ്ചവച്ചിട്ടും ബൗളിംഗ് ഡി...





സ്‌കോര്‍ഇന്ത്യ: 3474 (50), ന്യൂസിലന്‍ഡ്: 348/6 (48.1)

ഹാമില്‍ട്ടണ്‍: ബാറ്റ്‌സ്മാന്‍മാര്‍ അസാധാരണ പ്രകടനം കാഴ്ചവച്ചിട്ടും ബൗളിംഗ് ഡിപ്പാര്‍ട്ടുമെന്റ് വന്‍ പരാജയമായതോടെ ആദ്യ ഏകദിനത്തില്‍ ഇന്ത്യയെ നാലു വിക്കറ്റിന് ന്യൂസിലാന്‍ഡ് പരാജയപ്പെടുത്തി.

ട്വന്റി 20 പരമ്പര തൂത്തുവാരിയ ഇന്ത്യയുടെ അതിരറ്റ ആത്മവിശ്വാസത്തിന് ഏറ്റ ആഘാതം കൂടിയായി ഈ പരാജയം. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ ന്യൂസിലന്‍ഡ് 1-0ന് മുന്നിലെത്തി.

അടിച്ചുതകര്‍ത്ത ഇന്ത്യയ്ക്ക് അതേ നാണയത്തില്‍ തന്നെ കിവികള്‍ മറുപടി നല്കി. ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്ടില്‍ വ്യക്തിഗത സ്‌കോര്‍ 32ല്‍ പുറത്തായി. അപ്പോള്‍ തന്നെ 15.4 ഓവറില്‍ 85 റണ്‍സിലെത്തിയിരുന്നു ആതിഥേയര്‍.

മൂന്നാമനായെത്തിയ ടോം ബ്ലെന്‍ഡല്‍ ഒന്‍പത് റണ്‍സില്‍ പുറത്തായെങ്കിലും റോസ് ടെയ്‌ലറെ കൂട്ടുപിടിച്ച് ഹെന്റി നിക്കോള്‍സ് ടീമിനെ ശക്തമായ നിലയിലെത്തിച്ചു.

ജസ്പ്രീത് ബുംറയുടെ 29ാം ഓവറില്‍ , 82 പന്തില്‍ 78 റണ്‍സുമായി നിന്ന നിക്കോള്‍സിനെ പറക്കം ത്രോയിലൂടെ ക്യാപ്ടന്‍ കോലി പുറത്താക്കി.

പിന്നീട് ക്യാപ്ടന്‍ ടോം ലാഥവും റോസ് ടെയ്‌ലറും ചേര്‍ന്ന് ഇന്ത്യയെ അടിച്ചൊതുക്കി. 38 പന്തില്‍ ലാഥം അര്‍ധ സെഞ്ചുറി തികച്ചു. 69ല്‍ റണ്‍സെടുത്ത ലാഥമിനെ കുല്‍ദീപ് യാദവ് മടക്കി. പക്ഷേ, 73 പന്തില്‍ സെഞ്ചുറി തികച്ച ടെയ്‌ലര്‍ ഒറ്റയ്ക്ക് ഇന്ത്യയില്‍ നിന്നു മത്സരം പിടിച്ചെടുത്തു.

മുഹമ്മദ് ഷമിയുടെ 46ാം ഓവറില്‍ ഇന്ത്യയ്ക്കു ചെറിയ പ്രതീക്ഷ വന്നു. നീഷാമും(9), ഗ്രാന്‍ഹോമും(1) ഈ ഓവറില്‍ പുറത്തായി. പക്ഷേ, 84 പന്തില്‍ 109 റണ്‍സെടുത്ത റോസ് ടെയ്‌ലര്‍ക്കൊപ്പം മിച്ചല്‍ സാന്റ്‌നര്‍ (12*) പുറത്താകാതെ നിന്ന് ജയം അനായാസമാക്കി.

ശ്രേയസ് (107 പന്തില്‍ 103), കെ എല്‍ രാഹുല്‍(64 പന്തില്‍ 88*), വിരാട് കോലി (63 പന്തില്‍ 51), എന്നിവരുടെ ഗംഭീര പ്രകടനമാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ നല്കിയത്. അയ്യരുടെ ആദ്യ ഏകദിന സെഞ്ചുറിയായിരുന്നു ഇത്. 15 പന്തില്‍ 26 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കേദാര്‍ ജാദവും ഗംഭീര പ്രകടനം നടത്തി.

ആദ്യ ഏകദിനം കളിച്ച മായങ്ക് അഗര്‍വാളും പൃഥ്വി ഷായും ആദ്യ വിക്കറ്റില്‍ 50 റണ്‍സ് സമ്പാദിച്ചു. 20 റണ്‍സായിരുന്നു ഷായുടെ സമ്പാദ്യം. അഗര്‍വാള്‍ 31 റണ്‍സിന് പുറത്തായി.

കിവി ബൗളര്‍മാരെല്ലാം അടികൊണ്ടു വശംകെട്ടിരുന്നു. 10 ഓവറില്‍ ടിം സൗത്തി 85 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ ബെന്നറ്റ് 77റണ്‍സ് ദാനം നല്കി.

Summary: Young batsman Shreyas Iyer's maiden ODI hundred went in vain as New Zealand defeated India by four wickets in the series-opener, here on Wednesday. Producing a commanding batting performance, India posted a competitive 347 for four but seasoned Ross Taylor anchored the Kiwi chase with an unbeaten 109-run knock. The hosts overhauled the stiff target with 11 balls to spare with the Indian bowlers struggling badly despite having a big total to defend.

Keywords:  Shreyas Iyer, New Zealand, India, Ross Taylor, Kiwi, Virat Kohli



COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4961,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10792,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1086,
ltr
item
www.vyganews.com: ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു പിഴച്ചു, ആദ്യ ഏകദിനത്തില്‍ ന്യൂസിലാന്‍ഡിന് നാലു വിക്കറ്റ് ജയം
ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു പിഴച്ചു, ആദ്യ ഏകദിനത്തില്‍ ന്യൂസിലാന്‍ഡിന് നാലു വിക്കറ്റ് ജയം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi-veMmSkapQ7svKfef5WfkWhhYyC-b2C0UtWTEjXxCOkkm6meeNGNAkrkrkHd-IBofI_6RHqPdO4wacBZyABavzn2PFQKx0BFBL4ysyD26TGMQKTVO3SZQVpRajeya8svpxMqzL7_i81z5/s640/india+new+zealand.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi-veMmSkapQ7svKfef5WfkWhhYyC-b2C0UtWTEjXxCOkkm6meeNGNAkrkrkHd-IBofI_6RHqPdO4wacBZyABavzn2PFQKx0BFBL4ysyD26TGMQKTVO3SZQVpRajeya8svpxMqzL7_i81z5/s72-c/india+new+zealand.png
www.vyganews.com
https://www.vyganews.com/2020/02/kiwis-record-first-win-of-india-tour.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/02/kiwis-record-first-win-of-india-tour.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy