അഭിനന്ദ് ന്യൂഡല്‍ഹി : ചൈനയ്ക്കു പുറത്ത് ഏറ്റവുമധികം കൊറോണ വൈറസ് ബാധിതരുമായെത്തി യോകഹോമ തുറമുഖത്തിനു പുറത്ത് ദിവസങ്ങളായി കഴിയുന്ന ഡയമണ്...
അഭിനന്ദ്
ന്യൂഡല്‍ഹി : ചൈനയ്ക്കു പുറത്ത് ഏറ്റവുമധികം കൊറോണ വൈറസ് ബാധിതരുമായെത്തി യോകഹോമ തുറമുഖത്തിനു പുറത്ത് ദിവസങ്ങളായി കഴിയുന്ന ഡയമണ്ട് പ്രിന്‍സസ് കപ്പലിലേക്ക് സൈന്യത്തെ അയയ്ക്കാന്‍ ജപ്പാന്‍ നീക്കമാരംഭിച്ചു.ആഡംബര കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള യാത്രികരുടെ അപേക്ഷയെ തുടര്‍ന്നാണ് ജപ്പാന്റെ തീരുമാനം. 3700 പേരാണ് കപ്പലിലുള്ളത്. ഇതില്‍ 132 ജീവനക്കാരും ഇന്ത്യക്കാരാണ്. കൂടാതെ ആറ് ഇന്ത്യന്‍ യാത്രികരുമുണ്ട്.
കപ്പലില്‍ നിന്ന് ഹോങ്കോങില്‍ ഇറങ്ങിയ ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് യോകഹോമ തീരത്ത് കപ്പല്‍ തടഞ്ഞിട്ടത്. കപ്പലില്‍ ഇതുവരെ 69 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ഒരാള്‍ പോലും ഇന്ത്യക്കാരില്ല.
മലയാളികളെ കൂടാതെ മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലുള്ളവരാണ് കപ്പലിലെ ഇന്ത്യക്കാര്‍. കപ്പലില്‍ നിന്നു രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ നിരന്തരം കുടുംബാംഗങ്ങള്‍ക്കും ഇന്ത്യന്‍ അധികൃതര്‍ക്കും സന്ദേശങ്ങള്‍ അയയ്ക്കുന്നുണ്ട്.
കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം ജപ്പാനിലെ ഇന്ത്യന്‍ എംബസിയും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് സേനയെ കപ്പലിലേക്ക് അയയ്ക്കാനുള്ള ജപ്പാന്റെ തീരുമാനം.
ഇതിനിടെ, രോഗം പകരാതിരിക്കാന്‍ ജീവനക്കാര്‍ മുന്‍കരുതലെടുക്കുന്നത് കപ്പലിലെ യാത്രക്കാരുമായി വഴക്കും തര്‍ക്കവും പതിവാക്കിയിരിക്കുകയാണ്.
Summary: Japan to sent its army to quarantined cruise ship Diamond Princes in Yokohama shore. Meals were coming on a more regular schedule. The internet was upgraded to a wider bandwidth. And there was even official approval to breathe some fresh air.“In my spare time, I twist balloons, sing and exercise.”— QuickTake by Bloomberg (@QuickTake) February 6, 2020
Stranded off Japan’s Yokohama port, here’s how this couple is coping with a #CoronavirusOutbreak on the Diamond Princess cruise ship. More @business: https://t.co/ZBo7PhCC9h #coronavirus #クルーズ船 pic.twitter.com/AQG5tUjDsG
Keywords: Coronavirus, Japan,Quarantined cruise ship, Diamond Princes, Yokohama
COMMENTS