തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. നിയമസഭയിലാണ് മന്ത്രി ഈ വിവരം വ്യക്തമ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. നിയമസഭയിലാണ് മന്ത്രി ഈ വിവരം വ്യക്തമാക്കിയത്. വുഹാനില്‍ നിന്നും തിരിച്ചെത്തിയ കാസര്‍കോഡ് ജില്ലയിലെ വിദ്യാര്‍ത്ഥിക്കാണ് മൂന്നാമത് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
നിലവില്‍ തൃശൂര്‍, ആലപ്പുഴ ജില്ലകളിലെ രണ്ടു വിദ്യാര്‍ത്ഥികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ആരുടെയും നില ഗുരുതരമല്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
പുണെ വൈറോളജി ലാബില്‍ നിന്നുള്ള ഫലങ്ങള്‍ വരാനിരിക്കുകയാണെന്നും രോഗം ബാധിച്ചവരുടെ എണ്ണം ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പരിശോധനയും സുരക്ഷയും ശക്തമാക്കിയിട്ടുണ്ടെന്നും എല്ലാവരും മുന്‍കരുതലുകള്‍ എടുക്കണമെന്നും മന്ത്രി വ്യക്തമാക്കി.
Keywords: Corona Virus, Kerala, Minister K.K Sylaja, Student

COMMENTS