ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തിന്റെ യാഥാസ്ഥിതിക കെട്ടുപാടുകളില്‍ നിന്നു മോചിതരായി സാധാരണ പൗരന്മാരായി ജീവിക്കാന്‍ ഹാരി രാജകുമാരനും ഭാര്...
ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തിന്റെ യാഥാസ്ഥിതിക കെട്ടുപാടുകളില്‍ നിന്നു മോചിതരായി സാധാരണ പൗരന്മാരായി ജീവിക്കാന്‍ ഹാരി രാജകുമാരനും ഭാര്യ മേഗന് മെര്‍ക്കലും കൈക്കൊണ്ട തീരുാനത്തിന് രാജ്ഞിയുടെ പൂര്‍ണപിന്തുണ.
ഇരുവരും സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെയും പൗരസ്വാതന്ത്ര്യത്തിന്റെയും വഴിയേ തിരിഞ്ഞ്, കാനഡയിലും അമേരിക്കയിലുമായിരിക്കും കൂടുതല്‍ കാലവം ചെലവഴിക്കുക. ഹാരിയുടെ അമ്മ ഡയാനയും ഇത്തരമൊരു മോഹത്തിന്റെ വഴിയിലായിരുന്ന വേളയിലാണ് അവരെ മരണം തട്ടിയെടുത്തത്.
കൊട്ടാരത്തിലെ 'സീനിയര്‍ അംഗങ്ങള്‍' എന്ന പദവി ഇരുവരും ഉപേക്ഷിച്ചു. രാജകീയ ചുമതലകള്‍ വഹിക്കുന്നതിന് അനുവദിച്ചിട്ടുള്ള സര്‍ക്കാര്‍ ഫണ്ടും ഇരുവരും വേണ്ടെന്നുവച്ചു.
കുറേ കാലമായി ഇരുവരും കൊട്ടാരം വിടാനുള്ള തീരുമാനത്തിലായിരുന്നു. ഒരാഴ്ച നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് രാജീകയ പദവികള്‍ ഉപേക്ഷിച്ച് കൊട്ടാരം വിടാനുള്ള ദമ്പതികളുടെ ആവശ്യത്തിന് കൊട്ടാരം അന്തിമാനുമതി നല്‍കിയത്.
ബക്കിങ്ങാം കൊട്ടാരത്തല് നിന്നുള്ള ഔദ്യോഗിക അറിയിപ്പ് കഴിഞ്ഞ ദിവസം പുറത്തുവന്നു. തന്റെ കൊച്ചു മകനും കുടുംബത്തിനുമായി കൊട്ടാരത്തിലെ എല്ലാവരും ഒരുമിച്ച് കെട്ടുറപ്പുള്ള വഴിയാണ് മുന്നോട്ടു വച്ചിരിക്കുന്നതെന്നും അതില്‍ സന്തോഷമുണ്ടെന്നും പ്രസ്താവനയില്‍ എലിസബത്ത് രാജ്ഞി പറയുന്നു.
മാസങ്ങള്‍ ആലോചിച്ചാണ് തീരുമാനമെടുത്തതെന്നും രാജകീയ ഉത്തരവാദിത്വങ്ങള്‍ ഒഴിഞ്ഞ് സാമ്പത്തിക സ്വാതന്ത്ര്യം നേടാനാണ് തീരുമാനമെന്നും മകന് ആര്‍ച്ചിയെ രാജകീയ പാരമ്പര്യത്തില്‍ വളര്‍ത്തുമെന്നും ഹാരിയും മേഗനും പറഞ്ഞു.
Summary: Buckingham Palace announced on Saturday that Prince Harry and his wife Meghan will no longer be working members of Britain’s royal family and they will not use their “royal highness” titles as they embark on a more independent future. Following many months of conversations and more recent discussions, I am pleased that together we have found a constructive and supportive way forward for my grandson and his family. Harry, Meghan and Archie will always be much loved members of my family. I recognise the challenges they have experienced as a result of intense scrutiny over the last two years and support their wish for a more independent life.
Keywords: Buckingham Palace, Prince Harry , Meghan, Britain, Royal family, Royal highness, Archie
COMMENTS