ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാരായിരുന്ന അന്തരിച്ച ജോര്‍ജ് ഫെര്‍ണാണ്ടസ്, അരുണ്‍ ജെയ്റ്റ്ലി, സുഷമാ സ്വരാജ് എന്നിവര്‍ക്ക് മരണാനന്തര ബഹുമതിയായി...
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാരായിരുന്ന അന്തരിച്ച ജോര്‍ജ് ഫെര്‍ണാണ്ടസ്, അരുണ്‍ ജെയ്റ്റ്ലി, സുഷമാ സ്വരാജ് എന്നിവര്‍ക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ നല്‍കും.
മുന്‍ കേന്ദ്രമന്ത്രിയും മുന്‍ ഗോവ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കറിന് പത്മഭൂഷണ്‍ മരണാനന്തര ബഹുമതിയായി നല്‍കും.
ലോക ബോക്സിംഗ് ചാമ്പ്യനും എം.പിയുമായ മേരികോം, ഉഡുപ്പി പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശ തീര്‍ത്ഥ (മരണാനന്തരം), മൗറീഷ്യസ് മുന്‍ പ്രധാനമന്ത്രി അനിരൂദ് ജുഗനാഥ്, ഹിന്ദുസ്ഥാനി സംഗീതജ്ഞന് ചന്നുലാല്‍ മിശ്ര എന്നിവര്‍ക്ക് പത്മവിഭൂഷണ്‍ ലഭിക്കും.
കേരളത്തില്‍ നിന്ന് നിയമപണ്ഡിതനും രാജ്യത്തെ ആധുനിക നിയമ വിദ്യാഭ്യാസത്തിന്റെ പിതാവുമായ എന്‍.ആര് മാധവമേനോന് മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ നല്‍കും. തിരുവനന്തപുരം സ്വദേശിയായ ആത്മീയാചാര്യന് മുംതാസ് അലി എന്ന ശ്രീ എമ്മിനും പത്മഭൂഷണ്‍ നല്കി ആദരിക്കും.
കര്‍ണാടക സംഗീതജ്ഞരായ ബോംബെ സിസ്റ്റേഴ്സ് ഉള്‍പ്പെടെ ഏഴ് മലയാളികള്‍ക്ക് പത്മശ്രീയും പ്രഖ്യാപിച്ചിട്ടുണ്ട്. ബാഡ്മിന്റണ്‍ താരവും ഒളിമ്പ്യനുമായ പി.വി സിന്ധുവിനും പത്മഭൂഷണ്‍ സമ്മാനിക്കും.
എഴുപതാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഏഴ് പേര്‍ക്ക് പത്മവിഭൂഷണും 16 പേര്‍ക്ക് പത്മഭൂഷണും 118 പേര്‍ക്ക് പത്മശ്രീയും രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രഖ്യാപിച്ചു.
Keywords: Padma Awards, Arun Jaitley, Sushma Swaraj, George Fernandez

COMMENTS