തിരുവനന്തപുരം: മാസത്തില്‍ പത്തു മണിക്കൂറോ അതിലധികമോ അധിക ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കോമ്പന്‍സേറ്ററി ലീവ് എന്ന ഉത്തരവുമായി...
ഇതിന്‍പ്രകാരം ഒരു മാസം പത്തുമണിക്കൂറിലേറെ അധിക സമയം ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് ഒരു ദിവസമാണ് അവധി അനുവദിച്ചിരിക്കുന്നത്. ഗസറ്റഡ് റാങ്കിലുള്ളവര്‍ക്കും ഈ നിയമം ബാധകമാണ്. ഓരോ ദിവസത്തെയും ജോലിസമയമായ ഏഴു മണിക്കൂര്‍ കഴിഞ്ഞുള്ള സമയമാണ് പരിഗണിക്കുന്നത്.
ബയോമെട്രിക് പഞ്ചിങ് സ്പാര്‍ക്കുമായി ബന്ധിപ്പിച്ചിട്ടുള്ള ഓഫീസുകളിലെ ജീവനക്കാര്‍ക്കാണ് ഈ ആനുകൂല്യം ബാധകമാകുന്നത്. പകുതി ദിവസത്തെ ജോലിക്കും ഈ ആനുകൂല്യം ബാധകമായിരിക്കും.
Keywords: Over time duty, Government employees, Punching, Office
COMMENTS