ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വിധി നടപ്പാക്കാനിരിക്കെ തിരുത്തല്‍ ഹര്‍ജിയുമായി പ്രതി സുപ്രീംകോടതിയില്‍. കേസിലെ നാലുപ്രതികള്‍ക്ക് കോടതി വധ ശി...
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വിധി നടപ്പാക്കാനിരിക്കെ തിരുത്തല്‍ ഹര്‍ജിയുമായി പ്രതി സുപ്രീംകോടതിയില്‍. കേസിലെ നാലുപ്രതികള്‍ക്ക് കോടതി വധ ശിക്ഷ പുറപ്പെടുവിച്ചിരുന്നു. ജനുവരി 22 ന് തിഹാര്‍ ജയിലിലാണ് ശിക്ഷ നടപ്പാക്കുന്നത്. ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതികള്‍ക്കെതിരെ മരണ വാറന്റ് പുറപ്പെടുവിച്ചത്.
2012 ഡിസംബര്‍ 16 നാണ് കേസിനാസ്പദമായ കുറ്റകൃത്യം നടന്നത്. ഓടുന്ന ബസില്‍ വച്ച് ഇരുപത്തി മൂന്നുകാരിയായ വിദ്യാര്‍ത്ഥിനിയെ പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്ന യുവതിയുടെ മരണം സംഭവിക്കുകയായിരുന്നു.
കേസില്‍ വിനയ് ശര്‍മ്മ, പവന് ഗുപ്ത, അക്ഷയ് സിങ്, മുകേഷ് സിങ് എന്നീ പ്രതികള്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചത്. ഇതില്‍ വിനയ് ശര്‍മ്മ വധശിക്ഷ പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
Keywords: Nirbhaya case, Supreme court,Curative petition

COMMENTS