സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സര്‍ക്കാരിനെ അവഹേളിക്കാന്‍ വേണ്ടിയുള്ള അധികാരസ്ഥാനമല്ല ഗവര്‍ണര്‍ പദവിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറ...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സര്‍ക്കാരിനെ അവഹേളിക്കാന്‍ വേണ്ടിയുള്ള അധികാരസ്ഥാനമല്ല ഗവര്‍ണര്‍ പദവിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സിപിഎം മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് ഗവര്‍ണറെ കോടിയേരി നിശിതമായി വിമര്‍ശിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിക്കു പിന്നാലെ പാര്‍ട്ടി സെക്രട്ടറിയും ഗവര്‍ണര്‍ക്കെതിരേ രംഗത്തു വന്നതോടെ സംസ്ഥാര രാഷ്ട്രീയം കൂടുതല്‍ കലുഷിതമാവുകയാണ്.സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ വായിക്കാനിരിക്കെയാണ് കോടിയേരിയും ആരിഫ് മുഹമ്മദ് ഖാനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്.
ഇപ്പോഴത്തെ ഗവര്‍ണര്‍ പദവിയുടെ വലുപ്പം മറക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ പ്രീതിക്കായി കേരള ഗവര്‍ണര്‍ അനുചിതമായ അഭിപ്രായപ്രകടനങ്ങളും അനാവശ്യ ഇടപെടലുകളും നടത്തുകയാണ്, കോടിയേരി പറയുന്നു.
ജനങ്ങള്‍ തെഞ്ഞെടുത്ത നിയമസഭയേയും സര്‍ക്കാരിനെയും അവഹേളിക്കാനുള്ള അധികാരമായി ഗവര്‍ണര്‍ പദവിയെ കാണരുത്. ഭരണഘടനാ സ്ഥാപനങ്ങളെല്ലാം ഹിന്ദുത്വത്തിന് കീഴ്പ്പടുത്താനുള്ള പ്രവണ അപകടകരമായി വളര്‍ന്നിരിക്കുന്നു.
മതനിരപേക്ഷതയും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടത്തെ മുന്നില്‍നിന്ന് കേരളം നയിക്കുകയാണ്. പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസ്സാക്കി. ഇപ്പോള്‍ സുപ്രീം കോടതിയെയും നിയമ പോരാട്ടത്തിനായി കേരളം സമീപിച്ചിരിക്കുന്നു. ഭരണഘടനാനുസൃതമായ നടപടികളാണിതെല്ലാമെന്ന് ഓര്‍ക്കണമെന്നും കോടിയേരി പറയുന്നു.
ഇതേസമയം, ഇത്തരം പരാമര്‍ശങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തിലുണ്ടായാല് ഗവര്‍ണര്‍ അതു വായിക്കാനിടയില്ലെന്നാണ് രാജ്ഭവന് വൃത്തങ്ങള്‍ നല്കുന്ന സൂചന. നയപ്രഖ്യാപന പ്രസംഗത്തിന്റെ കോപ്പി ഗവര്‍ണര്‍ നേരത്തേ ആവശ്യപ്പെട്ടിട്ടുണ്ട്.
മുന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവവും നയപ്രഖ്യാപ പ്രസംഗത്തില്‍ എഴുതിക്കൊടുത്തിരുന്നത് വായിക്കാതിരുന്നിട്ടുണ്ട്. അതിലും കടുത്ത നിലപാടിലേക്കാണ് ആരിഫ് മുഹമ്മദ് ഖാന് പോകുന്നത്.
COMMENTS