ന്യൂഡല്‍ഹി: ജനുവരി എട്ടിന് നടക്കുന്ന ജെ.ഇ.ഇ മെയിന്‍ പരീക്ഷ എഴുതാന്‍ സാധിക്കുമോ എന്ന ആശങ്കയില്‍ വിദ്യാര്‍ത്ഥികള്‍. അന്ന് അഖിലേന്ത്യാ പണിമു...
ന്യൂഡല്‍ഹി: ജനുവരി എട്ടിന് നടക്കുന്ന ജെ.ഇ.ഇ മെയിന്‍ പരീക്ഷ എഴുതാന്‍ സാധിക്കുമോ എന്ന ആശങ്കയില്‍ വിദ്യാര്‍ത്ഥികള്‍. അന്ന് അഖിലേന്ത്യാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നതാണ് ലക്ഷക്കണക്കിനു വരുന്ന വിദ്യാര്‍ത്ഥികളെ കുഴയ്ക്കുന്നത്.
ജനുവരി 6 മുതല്‍ 9 വരെയാണ് എന്‍.ഐ.ടികളിലേക്കും മറ്റുമുള്ള ആദ്യ കടമ്പയായ ദേശീയ എന്‍ജിനീയറിങ് പരീക്ഷ നടക്കുന്നത്. ഇതിനായി ഇന്ത്യയിലും വിദേശത്തുമായി ഏകദേശം 9.3 ലക്ഷം കുട്ടികളാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
വിദ്യാര്‍ത്ഥികളും തൊഴിലാളി സംഘടനകളും പരീക്ഷ മാറ്റിവയ്ക്കണമെന്ന് കേന്ദ്ര മാനവശേഷി മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല.
തൊഴിലാളി സംഘടനകളും കര്‍ഷക സംഘടനകളും ഇടതുപക്ഷ പാര്‍ട്ടികളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിനെ പണിമുടക്ക് കൂടുതല്‍ ബാധിക്കാന്‍ സാധ്യതയുണ്ട്.
Keywords: January 8, J.E.E main exam, N.I.T, Kerala, Strike

COMMENTS