ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ഉത്തര്‍പ്രദേശില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. സംസ്ഥാനമെമ്പാടും അക്രമം പടരുകയാ...
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ഉത്തര്‍പ്രദേശില്‍ ആറു പേര്‍ കൊല്ലപ്പെട്ടു.
സംസ്ഥാനമെമ്പാടും അക്രമം പടരുകയാണ്. പലേടത്തും പൊലീസിനു നിയന്ത്രിക്കാനാവാത്ത സ്ഥിതിയാണ്. നൂറുകണക്കിനു പേര്‍ക്ക് അക്രമങ്ങളില്‍ പരിക്കേല്‍ക്കുകയും ചെയ്തു.
ബിജ്നോറിലാണ് പ്രതിഷേധിച്ച രണ്ടു പേര്‍ കൊല്ലപ്പെട്ടു. കാണ്‍പൂര്‍, സാംബാല്‍, ഫിറോസാബാദ്, മീററ്റ്, എന്നിവിടങ്ങളിലായി നാല് പേര്‍ കൊല്ലപ്പെട്ടു.
എന്നാല്‍, പൊലീസ് ഒരിടത്തും വെടിവയ്പ്പു നടത്തിയിട്ടില്ലെന്നും അക്രമങ്ങള്‍ക്കിടയിലാണ് മരണമെന്നുമാണ് സംസ്ഥാന ആഭ്യന്തര വകുപ്പും ഡിജിപിയും പറയുന്നത്.
ഞങ്ങള്‍ ഒരു വെടിയുണ്ട പോലും ഉപയോഗിച്ചിട്ടില്ല. ആരെയും വെടിവച്ചിട്ടുമില്ല. എവിടെയെങ്കിലും വെടിവയ്പ്പ് നടന്നിട്ടുണ്ടെങ്കില്‍ അത് പ്രതിഷേധക്കാര്‍ തന്നെ വച്ചതായിരിക്കുമെന്നാണ് ഡിജിപിയുടെ വാദം.
യുപിയില്‍ സംഘര്‍ഷം കനത്തതിനെ തുടര്‍ന്ന് പലേടത്തും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനെ വിന്യസിച്ചു. മിക്കയിടത്തും ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയിരിക്കുകയാണ്.
ഇതിനിടെ, ഡല്‍ഹിയില്‍ വീണ്ടും അക്രമം പടരുകയാണ്. ഡല്‍ഹി ഗേറ്റില്‍ നടന്ന പ്രതിഷേധം അക്രമത്തിലേക്കു തിരിഞ്ഞു. സമരക്കാര്‍
പൊലീസിനു നേരേ കല്ലെറിയുകയായിരുന്നു. തുടര്‍ന്ന് സമരക്കാര്‍ക്ക് നേരേ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. ഡല്‍ഹിയില്‍ വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു.
ഡല്‍ഹി ജുമാമസ്ജിദിനു മുന്നില്‍നിന്ന് ജന്തര്‍ മന്തറിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ചില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.
പള്ളിയില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിവരും പ്രതിഷേധ മുദ്രാവാക്യങ്ങളുമായി തെരുവിലേക്കിറങ്ങി. ദേശീയ പതാക വീശിയും ഭരണഘടന ഉയര്‍ത്തിക്കാട്ടിയുമായിരുന്നു പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം.
പ്രതിഷേധക്കാര്‍ വരിക രണ്ടാം നമ്പര്‍ ഗേറ്റിലൂടെ ആയിരിക്കുമെന്നു കരുതി പൊലീസിനെ അവിടെയാണ് വിന്യസിച്ചിരുന്നത്. എന്നാല്‍ ഒന്നാം നമ്പര്‍ ഗേറ്റിലൂടെ പ്രതിഷേധക്കാര്‍ പുറത്തേക്ക് വന്നതോടെ പൊലീസും കുഴങ്ങി.
കഴിഞ്ഞ ദിവസം അക്രമങ്ങളുണ്ടായ സീലംപുരില്‍ ഇന്നു നടന്ന പ്രതിഷേധ റാലിയും അക്രമാസക്തമായി. കല്ലേറില്‍ എ.സി.പിക്ക് പരിക്കേറ്റു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ക്കു നേരേ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി.
Keywords: NCR, India, Delhi, Uttar Pradesh, Crime
COMMENTS