തിരുവനന്തപുരം: ഐ.എസ്.ആര്.ഒയുടെ മേധാവിയായി വീണ്ടുമൊരു മലയാളി വരാന്‍ സാധ്യത. ആലപ്പുഴ സ്വദേശി എസ്.സോമനാഥ് (54) ഇസ്റോയുടെ പുതിയ മേധാവിയാക...
ഇപ്പോഴത്തെ ഡയറക്ടര്‍ ഡോ.കെ ശിവന് വിരമിക്കുന്ന ഒഴിവിലേക്കാണ് എസ്.സോമനാഥ് എത്തുന്നത്. ആലപ്പുഴ അരൂര്‍ സ്വദേശിയാണ് അദ്ദേഹം. നിലവില്‍ വി.എസ്.എസ്.സി ഡയറക്ടറാണ് അദ്ദേഹം.
ചന്ദ്രയാന്‍ 2 പദ്ധതിയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ആളാണ് അദ്ദേഹം. പി.എസ്.എല്‍.വി ആദ്യത്തെയും രണ്ടാമത്തെയും വിക്ഷേപണങ്ങളുടെ രൂപകല്പനയില് പങ്കാളിയായിരുന്നു.
പിന്നീടാണ് ചന്ദ്രയാന്‍ ദൗത്യത്തിന്റെ ഭാഗമായത്. ആദ്യ ദൗത്യത്തില്‍ റോക്കറ്റ് രൂപകല്പന ചെയ്ത പ്രോജക്ട് ഡയറക്ടറായിരുന്നു അദ്ദേഹം. ചന്ദ്രയാന്‍ 2 എന്ജിന് രൂപകല്പനയും അദ്ദേഹത്തിന്റെ ചുമതലയിലായിരുന്നു.
Keywords: ISRO, Director, Alappuzha, Chandrayan
COMMENTS