കട്ടക്: ഫൈനലിനു സമാനമായ മൂന്നാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ നാലു വിക്കറ്റിന് ഇന്ത്യ കീഴടക്കി. 315 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ നാല...
കട്ടക്: ഫൈനലിനു സമാനമായ മൂന്നാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ നാലു വിക്കറ്റിന് ഇന്ത്യ കീഴടക്കി.
315 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ നാല് വിക്കറ്റും എട്ട് പന്തും ശേഷിക്കെയാണ് വിജയതീരമണഞ്ഞത്. വിന്‍ഡീസ് ഉയര്‍ത്തിയ വന്‍ ടോട്ടലിനു മുന്നില്‍ ചങ്കുറപ്പോടെ പൊരുതിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നത് നെഞ്ചിടിപ്പു കൂട്ടി.
ഓപ്പണര്ന്മാരായ രാഹുലും (77) രോഹിത് ശര്‍മ്മയും (63) സ്ഥിരതയാര്‍ന്ന തുടക്കം നല്കി. പിന്നീട് വന്ന ക്യാപ്ടന് വിരാട് കോലി 85 (81) വിജയം ഏതാണ്ട് ഉറപ്പാക്കിയാണ് തിരികെ പോയതെങ്കിലും നെഞ്ചിടിപ്പിന്റെ നിമിഷങ്ങള്‍ ബാക്കിയുണ്ടായിരുന്നു.
ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, കേദാര്‍ ജാദവ് എന്നിവര്‍ രണ്ടക്കം കാണാതെ പുറത്തായി. പിന്നീട്, രവീന്ദ്ര ജഡേജ 31 പന്തില്‍ നേടിയ 39 റണ്‍സ് നിര്‍ണായകമായി.
— BCCI (@BCCI) December 22, 2019
അവസാന നിമിഷമെത്തിയ ശാദ്രുല് താക്കൂര്‍ 6 പന്തില്‍ 17 റണ്‍സെടുത്ത് ജയം അനായാസമാക്കുകയായിരുന്നു.
ജയത്തോടെ ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സെടുത്തു.
വിന്‍ഡീസിന്റെ തുടക്കം ആശാവഹമായിരുന്നില്ല. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് 64 പന്തില്‍ 89 റണ്‍സ് നേടിയ നിക്കൊളാസ് പുരാനും ക്യാപ്ടന് കീറോണ്‍ പൊള്ളാര്‍ഡും 74 (51) വിന്‍ഡീസിന് നല്ലൊരു ടോട്ടല്‍ സമ്മാനിച്ചു. അവസാന 10 ഓവറില്‍് 118 റണ്‍സാണ് വിന്‍ഡീസ് വാരിക്കൂട്ടിയത്.
കന്നിമത്സരത്തില്‍ ഇന്ത്യക്ക് വേണ്ടി നവ്ദീപ് സൈനി രണ്ട് വിക്കറ്റ് നേടി. ഷാദ്രുള് താക്കുര്‍, മുഹമ്മദ് ഷാമി, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
Keywords: India, West indies, Cricket, Virat Kohli
COMMENTS