തിരുവനന്തപുരം: രണ്ടാം ട്വന്റി-20യില്‍ വെസ്റ്റിന്‍ഡീസിനെതിരേ ഇന്ത്യ ഉയര്‍ത്തിയത് 171 റണ്‍സിന്റെ വിജയലക്ഷ്യം. ടോസ് നേടിയ വെസ്റ്റിന്‍ഡീസ്...
തിരുവനന്തപുരം: രണ്ടാം ട്വന്റി-20യില്‍ വെസ്റ്റിന്‍ഡീസിനെതിരേ ഇന്ത്യ ഉയര്‍ത്തിയത് 171 റണ്‍സിന്റെ വിജയലക്ഷ്യം. ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു.
സൂപ്പര്‍ താരങ്ങള്‍ക്കൊന്നും കാര്യമായി ഒന്നും ചെയ്യാനാവാതെപോയ മത്സരത്തില്‍ തുടക്കക്കാരന് ശിവം ദുബേയുടെ 54 (30) അര്‍ദ്ധ ശതകമാണ് ആതിഥേയര്‍ക്ക് ഭേദപ്പെട്ട സ്കോര്‍ നല്‍കിയത്. 22 പന്തില്‍ 33 റണ്‍സുമായി പുറത്താകാതെ നിന്ന റിഷഭ് പന്തും ഭേദപ്പെട്ട പ്രകനടം കാഴ്ചവച്ചു.
15 റണ്‍സെടുത്ത് രോഹിത് ശര്‍മ്മ തുടക്കത്തിലേ കൂടാരം കയറി. 11 റണ്‍സെടുത്ത കെ.എല്‍.രാഹുലും നിരാശപ്പെടുത്തി.
ക്യാപ്ടന് വിരാട് കോലി 19 (17)ക്കും കാര്യായി ഒന്നും ചെയ്യാനായില്ല. ശ്രേയസ് അയ്യര്‍ 10 (11), രവീന്ദ്ര ജഡേജ 9 (11), വാഷിംഗ്ടണ്‍ സുന്ദര്‍ 0 (1), തുടങ്ങിയവരുടെ സംഭാവനയും മോശമായി. ദീപക് ചഹര്‍ ഒരു റണ്‍സുമായി പുറത്താകാതെ നിന്നു.
Keywords: India, T20, Cricket, Green Field
COMMENTS