തിരുവനന്തപുരം : ചികിത്സാർത്ഥം അമേരിക്കയിലേക്ക് പോയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആറ് മാസത്തേക്ക് കൂടി അവധി അപേക്ഷ നൽകിയതോ...
തിരുവനന്തപുരം : ചികിത്സാർത്ഥം അമേരിക്കയിലേക്ക് പോയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആറ് മാസത്തേക്ക് കൂടി അവധി അപേക്ഷ നൽകിയതോടെ പുതിയ സംസ്ഥാന സെക്രട്ടറിയെ കണ്ടെത്താൻ നീക്കം ആരംഭിച്ചു.
വിദേശയാത്ര പോയ മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച മടങ്ങിയതിനു ശേഷമായിരിക്കും പുതിയ സെക്രട്ടറിയെ കണ്ടെത്തുന്നതിനു സജീവ ചർച്ച ആരംഭിക്കുക.
നിലവിൽ പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി യുടെ പേരാണ് പാർട്ടി സെക്രട്ടറി ഒഴിവിലേക്ക് ചർച്ചയിൽ മുന്നിലുള്ളത്. എം ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ എന്നിവരുടെ പേരുകളും ചർച്ചയിലുണ്ട്.
വ്യവസായമന്ത്രി മന്ത്രി ഇ.പി ജയരാജന്റെ പേരും ഉയർന്നിട്ടുണ്ട് . പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് ജയരാജൻ വന്നാൽ മന്ത്രിസഭയിൽ അഴിച്ചുപണി വേണ്ടിവരും.

COMMENTS