കോഴിക്കോട്: വിഖ്യാത ചലച്ചിത്ര ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു അന്തരിച്ചു. 77 വയസ്സായിരുന്നു. പുതിയ സിനിമയുടെ ചിത്രീകരണത്തിന് ലൊക്കേഷന്‍ നോ...
കോഴിക്കോട്: വിഖ്യാത ചലച്ചിത്ര ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു അന്തരിച്ചു. 77 വയസ്സായിരുന്നു.
പുതിയ സിനിമയുടെ ചിത്രീകരണത്തിന് ലൊക്കേഷന്‍ നോക്കാന്‍ എത്തിയ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ കൊണ്ടുപോയി പ്രാഥമിക ചികിത്സ നല്കി, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ലതികാ റാണിയാണ് ഭാര്യ. അഭിഷേക്, അഭിലാഷ് എന്നിവര്‍ മക്കളാണ്. ഛായാഗ്രാഹകന്‍ രവി.കെ.ചന്ദ്രന് സഹോദരനാണ്. മൃതദേഹം കോഴിക്കോട്ടു നിന്നു തിരുവനന്തപുരം പേട്ടയിലെ വീട്ടിലേക്കു കൊണ്ടുവരും.
45 വര്‍ഷം നീണ്ട ചലച്ചിത്ര സപര്യയ്ക്കിടെ, 125ലേറെ ചിത്രങ്ങള്‍ക്ക് കാമറ ചലിപ്പിച്ചു. ദിലീപ് നായകനാവുന്ന 'പ്രഫസര്‍ ഡിങ്കന്' എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേയ്ക്കും കടന്നുവെങ്കിലും ദിലീപിന്റെ ജയില്‍വാസം നിമിത്തം ആ ചിത്രം പൂര്‍ത്തീകരിക്കാനായില്ല.
ഇതിനിടെ മറ്റൊരു ചിത്രം സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു. അതിനായി ലൊക്കേഷന്‍ നോക്കാനാണ് കോഴിക്കോടെത്തിയത്.
തമിഴ്നാട്ടിലെ ചെങ്കല്‍പ്പട്ട് ജില്ലയിലെ മധുരാന്തകത്തില്ലാണ് ജനനം.1966-ല്‍ മദ്രാസ് ലൊയോള കോളേജില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദം നേടിയ ശേഷം പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഛായാഗ്രഹണം പഠിക്കാന്‍ ചേര്‍ന്നു.
പഠനകാലത്തു തന്നെ ജോണ്‍ എബ്രഹാമിന്റെ 'വിദ്യാര്‍ഥികളേ ഇതിലേ ഇതിലേ' എന്ന ചിത്രത്തിലൂടെ 1972ല്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. തിരക്കഥാകൃത്തായ എം. ആസാദിന്റെയും ജോണിന്റെയും ആദ്യചിത്രമായിരന്നു അത്
നിര്‍മ്മാല്യം (1973), സ്വപ്നാടനം (1976) എന്നീ ചിത്രങ്ങളിലൂടെ അദ്ദേഹം പ്രശസ്തിയുടെ പടവുകള്‍ കയറാന്‍ തുടങ്ങി. ബന്ധനം, സൃഷ്ടി, സ്വപ്നാടനം, മേള, കോലങ്ങള്‍, ദ്വീപ്, അമ്മെ അനുപമെ, ഇതാ ഇവിടെവരെ, വാടകയ്ക്കൊരു ഹൃദയം, രതിനിര്‍വേദം, ചാമരം, നിദ്ര, മര്‍മരം, മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള, ഒരു വടക്കന്‍ വീരഗാഥ, ഗസല്‍, കന്മദം എന്നിവ രാമചന്ദ്രബാബുവിന്റെ പ്രഥാന ചിത്രങ്ങളാണ്.
തമിഴ്, തെലുഗ്, ഹിന്ദി, അറബി, ഇംഗ്ലീഷ് ചിത്രങ്ങള്‍ക്കും അദ്ദേഹം ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്. ദ്വീപ് (1976), രതിനിര്‍വേദം (1978), ചാമരം (1980), ഒരു വടക്കന്‍ വീരഗാഥ (1989) എന്നീ ചിത്രങ്ങളിലൂടെ നാലു തവണ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി.
Summary: Eminent cinematographer Ramachandrababu passed way. He was 72.
Keywords: Ramachandrababu, Cinematographer, Malayalam Movie
COMMENTS