ഗുവാഹത്തി: ജപ്പാനില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനിയെ ഗുവഹാത്തി ഐ.ഐ.ടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. വിദ്യാര...
ഗുവാഹത്തി: ജപ്പാനില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനിയെ ഗുവഹാത്തി ഐ.ഐ.ടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ചയാണ് സംഭവം നടന്നത്.
വിദ്യാര്‍ത്ഥിനിയുടെ ഹോസ്റ്റലിലെ മുറി അകത്തുനിന്നും പൂട്ടിയ നിലയില്‍ കണ്ട് സുഹൃത്തുക്കള്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. അധികൃതരെത്തി വാതില്‍ തകര്‍ത്ത് അകത്തു കടന്നപ്പോള്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.
ജപ്പാനിലെ ജിഫു യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയായ ഇവര്‍ മൂന്നു മാസത്തെ എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായാണ് ഗുവാഹത്തി ഐ.ഐ.ടിയിലെത്തിയത്. നവംബര്‍ 30 ന് ജപ്പാനിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. ഇവിടെ നേരത്തെയും ആത്മഹത്യകള്‍ ഉണ്ടായിട്ടുണ്ട്.
കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഐ.ഐ.ടി മദ്രാസില്‍ കൊല്ലം സ്വദേശിനി ഫാത്തിമ എന്ന വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചിരുന്നു. ഈ സംഭവം ഏറെ വിവാദമാവുകയും ചെയ്തിരുന്നു. ഇതേക്കുറിച്ചുള്ള അന്വേഷണം നടന്നുവരുന്നതിനിടെയാണ് ഇപ്പോള്‍ ഗുവാഹത്തിയില്‍ ആത്മഹത്യ നടന്നിരിക്കുന്നത്.
Keywords: IIT Guwahathi, Suicide, Japan

COMMENTS