തിരുവനന്തപുരം : കേരള സർവ്വകലാശാലയിലെ മോഡറേഷൻ തട്ടിപ്പിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് മാർച്ച് നടത്തിയ ഷാഫി പറമ്പിൽ എം എൽ എ യേയും കെഎ...
തിരുവനന്തപുരം : കേരള സർവ്വകലാശാലയിലെ മോഡറേഷൻ തട്ടിപ്പിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് മാർച്ച് നടത്തിയ ഷാഫി പറമ്പിൽ എം എൽ എ യേയും കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അഭിജിത്തിനെയും പൊലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കെഎസ്യു നാളെ സംസ്ഥാന വ്യാപകമായി പഠിപ്പു മുടക്കും.
ഒരു പ്രകോപനവും ഇല്ലാതെയാണ് ഷാഫി പറമ്പിലിനെയും അഭിജിത്തിനെയും മറ്റ് പ്രവർത്തകരെയും പോലീസ് വളഞ്ഞിട്ട് മർദ്ദിച്ചതെന്ന് കെഎസ്‌യു ആരോപിച്ചു.
തലയ്ക്ക് സാരമായി പരിക്കേറ്റ ഷാഫിയേയും അജിത്തിനെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി ഇവരെ സന്ദർശിച്ചു.
ജെഎൻയു വിദ്യാർഥികളെ വേട്ടയാടുന്ന നരേന്ദ്ര മോഡിയുടെ അതേ പാതയിലാണ് കേരളത്തിൽ പിണറായി വിജയനെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു.
ഒരു പ്രകോപനവുമില്ലാതെ സമരം നടത്തിയവരെ വളഞ്ഞിട്ട് മർദ്ദിച്ച പോലീസിനെ നയിക്കുന്ന മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

COMMENTS