തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തിലെ പുനപ്പരിശോധന ഹര്‍ജികളിലുള്ള വിധി വിശ്വാസികള്‍ക്ക് അനുകൂലമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നത...
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തിലെ പുനപ്പരിശോധന ഹര്‍ജികളിലുള്ള വിധി വിശ്വാസികള്‍ക്ക് അനുകൂലമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബി.ജെ.പി നേതാവ് എം.ടി രമേശ്. നാളെ ഈ വിഷയത്തിലുള്ള വിധി വരുമെന്നുള്ള സൂചന വന്നതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോടതിവിധിയില്‍ ബി.ജെ.പിക്ക് പ്രതീക്ഷയുണ്ടെന്നും അഥവാ വിധി എതിരായാല്‍ ഭരണഘടനാപരമായ മാര്‍ഗ്ഗങ്ങള്‍ തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ബെഞ്ച് രാവിലെ 10.30 ന് വിധി പറയുമെന്നാണ് സൂചന.
ഈ വിഷയത്തില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ള 56 പുനപ്പരിശോധനാ ഹര്‍ജികളിലാണ് നാളെ വിധി പറയുന്നത്. അടുത്ത മണ്ഡലകാലം ആരംഭിക്കുന്നതിന് തൊട്ടുമുമ്പുള്ള ഈ വിധി ഏറെ പ്രതീക്ഷയോടെയാണ് വിശ്വാസികള്‍ കാത്തിരിക്കുന്നത്.
അതേസമയം കോടതി വിധി എന്തുതന്നെ ആയാലും അംഗീകരിക്കുമെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എം.പത്മകുമാര്‍ വ്യക്തമാക്കി. തങ്ങള്‍ക്ക് ശുഭപ്രതീക്ഷയുണ്ടെന്നും എല്ലാവരും സംയമനത്തോടെ വിധിയെ സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Sabarimala, Supreme court, B.J.P, M.T Ramesh

COMMENTS