സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: ഇന്ത്യയാകെ ആകാംക്ഷയോടെ കാത്തിരുന്ന, ശബരിമല യുവതി പ്രവേശന വിഷയം സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഏഴംഗ വിശാല ബെ...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ഇന്ത്യയാകെ ആകാംക്ഷയോടെ കാത്തിരുന്ന, ശബരിമല യുവതി പ്രവേശന വിഷയം സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഏഴംഗ വിശാല ബെഞ്ചിനു വിട്ടു. ഇതോടെ, ഇക്കാര്യത്തില്‍ തീരുമാനം ഇനിയും നീളുമെന്നുറപ്പായി.
മുസ്‌ളിം സ്ത്രീകളുടെ പള്ളി പ്രവേശനവുമായി ഈ വിഷയത്തിനു ബന്ധമുണ്ടെന്നു പറഞ്ഞുകൊണ്ടാണ് കോടതി ഏഴംഗ ബെഞ്ചിനു വിട്ടത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ രോഹിന്റണ്‍ നരിമാന്‍, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരുള്‍പ്പെട്ട ഭരണഘടനാ ബെഞ്ചാണ് തീരുമാനമെടുത്തത്.മതത്തിന് രാജ്യത്ത് വലിയ പ്രാധാന്യമാണുള്ളതന്ന് വ്യക്തമാക്കിക്കൊണ്ടാണ് രാവിലെ 10.44ന് വിധി പ്രസ്താവം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി വായിച്ചത്. മുസ്‌ളിം സ്ത്രീകളുടെ പള്ളി പ്രവേശവുമായി ബന്ധമുള്ള ഇക്കാര്യം ഉയര്‍ന്ന ബെഞ്ച് പരിഗണിക്കേണ്ട വിഷയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുവതീ പ്രവേശനം അനുവദിച്ച വിധിയുമായി ബന്ധപ്പെട്ട് 56 റിവ്യൂ ഹര്‍ജികളാണ് സുപ്രീം കോടതിക്കു മുന്നിലുള്ളത്. ഇതിനു പുറമേ, റിട്ട് ഹര്‍ജികളും സര്‍ക്കാരിന്റെ ഹര്‍ജികളും ചേര്‍ത്ത് മൊത്തം 65 ഹര്‍ജികളാണ് കോടതിക്കുമുന്നിലെത്തിയത്.
2018 സെപ്തംബര്‍ 28ല്‍ യുവതീ പ്രവേശം അനുവദിച്ചുകൊണ്ടുള്ള വിധി പുനപ്പരിശോധിക്കേണ്ടതില്ലെന്ന് കേരള സര്‍ക്കാര്‍ നിലപാടെടുത്തു. ദേവസ്വം ബോര്‍ഡും ഇക്കാര്യത്തില്‍ സര്‍ക്കാരിനോട് യോജിച്ചു. ഇതേസമയം, എന്‍.എസ്.എസ്, ക്ഷേത്രം തന്ത്രി തുടങ്ങിയവര്‍ യുവതീ പ്രവേശം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു.
Keywords: Lord Ayyapppa, Sabarimala, Supreme Court, Constitution Bench
COMMENTS