തിരുവനന്തപുരം: കോപ്പിയടിയുമായി ബന്ധപ്പെട്ട് വിവാദത്തിലായ പി.എസ്.സി സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷ റദ്ദാക്കേണ്ടതില്ലെന്ന നിര്‍ദ്ദേശവുമായി ക...
തിരുവനന്തപുരം: കോപ്പിയടിയുമായി ബന്ധപ്പെട്ട് വിവാദത്തിലായ പി.എസ്.സി സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷ റദ്ദാക്കേണ്ടതില്ലെന്ന നിര്‍ദ്ദേശവുമായി ക്രൈംബ്രാഞ്ച്. പി.എസ്.സിക്ക് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് നല്‍കി.
ഈ പരീക്ഷയില്‍ വ്യാപകമായ ക്രമക്കേട് നടന്നിട്ടില്ലെന്നും പ്രതികളായ മൂന്നുപേര്‍ക്കൊഴികെ മറ്റുള്ളവര്‍ക്ക് നിയമനം നടത്തുന്നതിന് തടസ്സമില്ലെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. പരീക്ഷ റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
യൂണിവേഴ്‌സിറ്റി കോളേജിലെ ചില എസ്.എഫ്.ഐ നേതാക്കള്‍ ക്രമക്കേട് നടത്തിയെന്ന കാരണത്താല്‍ പരീക്ഷ തന്നെ റദ്ദാക്കുന്നതിനെതിരെ മറ്റ് റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു. അവര്‍ക്ക് ക്രൈംബ്രാഞ്ചിന്റെ ഈ റിപ്പോര്‍ട്ട് ആശ്വാസമാകും.
അതേസമയം പി.എസ്.സിയുടെ പരീക്ഷാ ക്രമക്കേടിനെ ഇതിലൂടെ നിസാരവത്ക്കരിക്കുന്നുയെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.

COMMENTS