കോഴിക്കോട്: യുഎപിഎ ചുമത്തി യുവാക്കളെ അറസ്റ്റു ചെയ്ത കേസിൽ ജാമ്യാപേക്ഷ വിധി പറയാനായി ബുധനാഴ്ചയിലേക്കു മാറ്റിയിരിക്കെ, കേ.സിൽ പ്രോസിക്യൂഷൻ ...
കോഴിക്കോട്: യുഎപിഎ ചുമത്തി യുവാക്കളെ അറസ്റ്റു ചെയ്ത കേസിൽ ജാമ്യാപേക്ഷ വിധി പറയാനായി ബുധനാഴ്ചയിലേക്കു മാറ്റിയിരിക്കെ, കേ.സിൽ പ്രോസിക്യൂഷൻ നിരത്തിയത് ദുർബല വാദങ്ങൾ മാത്രം.
ഇതോടെ നാളെ യുവാക്കൾക്കു ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കളും പാർട്ടിയും. യുവാക്കൾക്കു മാവോയിസ്റ്റ് ബന്ധമുണ്ടെന്ന നിലപാടിൽ ഉറച്ചു നിൽക്കുമ്പോഴും യുവാക്കളെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് പ്രോസിക്യൂഷൻ ശകതമായി ആവശ്യപ്പെട്ടതുമില്ല.
സർക്കാരിനെയും പാർട്ടിയേയും ഊരാക്കുടുക്കിലാക്കിയ കേസിൽ നിന്നു തലയൂരാനാണ് എല്ലാവരും ശ്രമിക്കുന്നതെന്നു വ്യക്തം.
ജില്ലയിൽ പാർട്ടി കേസുകൾ കൈകാര്യം ചെയ്യുന്ന അഡ്വ.എം കെ ദിനേശാണ് പ്രതി ഭാഗത്തിനായി ഹാജരായത്. പാർട്ടി തന്നെയാണ് അഭിഭാഷകനെ ഏർപ്പെടു ത്തിയത്.
ലഘുലേഖയോ പുസ്തകമോ കൈവശം വച്ചതുകൊണ്ട് ഒരാൾ മാവോയിസ്റ്റ് ആകില്ലെന്നും യുഎപിഎ ചുമത്താൻ തക്ക കുറ്റമല്ല അതെന്നും അഭിഭാഷകൻ വാദിച്ചപ്പോൾ പ്രോസിക്യൂഷൻ എതിർത്തില്ല. ഇതു തന്നെ പ്രതികൾക്ക് ജാമ്യത്തിനു സഹായമായേക്കുമെന്നു കരുതുന്നു.

COMMENTS