കൊളംബോ: അയൽരാജ്യമായ ഇന്ത്യയ്ക്ക് ആശങ്ക നൽകിക്കൊണ്ട് ശ്രീലങ്കയിൽ ചൈന അനുകൂലിയായ ഗോഡ് ഗോഡബയ രാജപക്സെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. ...
കൊളംബോ: അയൽരാജ്യമായ ഇന്ത്യയ്ക്ക് ആശങ്ക നൽകിക്കൊണ്ട് ശ്രീലങ്കയിൽ ചൈന അനുകൂലിയായ ഗോഡ് ഗോഡബയ രാജപക്സെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.
48.2% വോട്ട് നേടിയാണ് ശ്രീലങ്ക പൊതുജന പെരമുന സ്ഥാനാർത്ഥിയായ ഗോഡബയ വിജയിച്ചത്.
യുണൈറ്റഡ് നാഷണൽ പാർട്ടി നേതാവ് സജിത്ത് പ്രേമദാസ ആയിരുന്നു എതിരാളി. സജിത്തിന് 45 ശതമാനം വോട്ട് ലഭിച്ചു.
ഇടതുപാർട്ടികളുടെ സ്ഥാനാർത്ഥിയായ അനുര കുമാർ ദി സനായ കെ മൂന്നാം സ്ഥാനത്ത് എത്തി. ശ്രീലങ്കയുടെ മുൻ പ്രസിഡൻറ് മഹിന്ദ രജപക്സെയുടെ സഹോദരനാണ് ഗോഡബയ.
മഹീന്ദയുടെ കാലത്ത് ശ്രീലങ്കയുടെ പ്രതിരോധ സെക്രട്ടറിയായിരുന്നു ഗോഡബയ. തികഞ്ഞ ചൈന അനുകൂലിയായ അദ്ദേഹം പ്രസിഡണ്ടായി വരുന്നതോടെ ശ്രീലങ്ക വീണ്ടും ചൈന അനുകൂല നിലപാടിലേക്ക് മാറും എന്നത് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നുണ്ട്.
മഹീന്ദയുടെ സമയത്ത് ശ്രീലങ്കയിൽ ചൈന വൻതോതിൽ നിക്ഷേപം നടത്തിയിരുന്നു. ഇതിൻറെ പേരിൽ പിന്നീട് ശ്രീലങ്കയെ കടക്കെണിയിൽ കുടുക്കി ഹംബൻതോട്ട തുറമുഖം ചൈന പാട്ടത്തിന് എടുത്തിരുന്നു.
തുറമുഖത്ത് ചൈനയുടെ രണ്ട് അന്തർവാഹിനികൾ നങ്കൂരമിടാൻ ഇന്ത്യ അറിയാതെ ലങ്ക അനുമതി നൽകിയത് ഇന്ത്യയുടെ പ്രതിഷേധത്തിന് കാരണമായിരുന്നു.
ശ്രീലങ്കയിലെ 12.6 ശതമാനം വരുന്ന തമിഴ് വംശജരും 9.7 ശതമാനം വരുന്ന മുസ്ലീങ്ങളും ഗോഡബയയുടെ വരവിനെ ആശങ്കയോടെയാണ് കാണുന്നത്. അതിക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളിലേക്ക് ശ്രീലങ്ക ചെന്നുവീഴും എന്ന ആശങ്ക ന്യൂനപക്ഷങ്ങൾക്കുണ്ട്.
എന്നാൽ സിംഹളർക്കും ബുദ്ധമത വിശ്വാസികൾക്കുമിടയിൽ തമിഴ് പുലികളെ അടിച്ചൊതുക്കിയ മഹിന്ദയുടെ പ്രതിരോധ സെക്രട്ടറി ആയിരുന്ന ഗോഡബയയ്ക്കുള്ളത് താരപരിവേഷമാണ്. ഇതുതന്നെയാണ് വിജയത്തിന് സഹായകമായതും.
ശ്രീലങ്കയിൽ ആഭ്യന്തര യുദ്ധകാലത്ത് നടന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് ഒരു അന്വേഷണവും ഉണ്ടാകില്ലെന്ന് തിരഞ്ഞെടുപ്പ് വേളയിൽ തന്നെ ഗോഡബയ പറഞ്ഞിരുന്നു.

COMMENTS