പാലക്കാട്: വാളയാറില്‍ പീഡനത്തിനിരയായ സഹോദരിമാരായ പെണ്‍കുട്ടികളുടെ മരണത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെയും സമൂഹത്തിന്റെയും പ്രതിഷേധം ശക്തമാ...
പാലക്കാട്: വാളയാറില്‍ പീഡനത്തിനിരയായ സഹോദരിമാരായ പെണ്‍കുട്ടികളുടെ മരണത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെയും സമൂഹത്തിന്റെയും പ്രതിഷേധം ശക്തമാകുന്നു. പുനരന്വേഷണം, സി.ബി.ഐ അന്വേഷണം എന്നീ ആവശ്യങ്ങളില്‍ പ്രതിപക്ഷം ഉറച്ചു നില്‍ക്കുകയാണ്.
ഇതേതുടര്‍ന്ന് കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പിയുടെ 100 മണിക്കൂര്‍ സമരം ഉടന്‍ തുടങ്ങും. ഈ കേസില്‍ കുട്ടികളുടെ അമ്മയുടെ ആഗ്രഹപ്രകാരം സി.ബി.ഐ അന്വേഷണം വേണമെന്ന് കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അതിനു തയ്യാറാകുന്നില്ലെന്ന് അദ്ദേഹം ആരോപണം ഉന്നയിച്ചു.
യു.ഡി.എഫും ഇതിനെതിരെ പ്രക്ഷോഭം ആരംഭിക്കുകയാണ്. ഇതിന്റെ മുന്നോടിയായി യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്റെ നേതൃത്വത്തിലുള്ള സംഘം പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിക്കും.
Keywords: Valayar death case, Abuse, Opposition

COMMENTS