തിരുവനന്തപുരം: സംവിധായകൻ ശ്രീകുമാർ മേനോനെതിരേ നടി മഞ്ജുവാര്യർ നല്കിയ പരാതി അന്വേഷിക്കാൻ പ്രത്യേക സംഘത്തിനു ഡി ജി പി രൂപം നല്കി. പൊലീസ് ...
തിരുവനന്തപുരം: സംവിധായകൻ ശ്രീകുമാർ മേനോനെതിരേ നടി മഞ്ജുവാര്യർ നല്കിയ പരാതി അന്വേഷിക്കാൻ പ്രത്യേക സംഘത്തിനു ഡി ജി പി രൂപം നല്കി.
പൊലീസ് ആസ്ഥാനത്തെ ഡിവൈ എസ്പി രാജ് കുമാർ ആയിരിക്കും അന്വേഷണ സംഘത്തെ നയിക്കുക. സർക്കിൾ ഇൻസ്പെക്ടർ പ്രകാശ് അന്വേഷണം നടത്തും.
ശ്രീകുമാർ മേനോനെയും കൂട്ടുകാരൻ മാത്യു സാമുവലിനെയും വിളിച്ചു വരുത്തി മൊഴിയെടുക്കും.
ശ്രീകുമാർ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നു, കൂടെയുള്ളവരെ ഭീഷണിപ്പെടുത്തുന്നു, ലെറ്റർപാഡ് കൈവശപ്പെടുത്തി കുഴപ്പങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കന്നു തുടങ്ങിയവയാണ് മഞ്ജുവിന്റെ ആരോപണങ്ങൾ.
പരാതിയിൽ കഴമ്പുണ്ടെന്നു തെളിഞ്ഞാൽ തുടർനടപടികൾ സ്വീകരിക്കാനാണ് ഡി ജി പി യുടെ നിർദ്ദേശം .
ഒടിയൻ എന്ന സിനിമയുടെ റിലീസ് വേളയിലാണ് ശ്രീകുമാർ ആദ്യമായി മഞ്ജുവിനെതിരേ പരസ്യമായി പ്രതികരിച്ചത്. ഇപ്പോൾ മഞ്ജു പരാതിപ്പെട്ടതോടെ അവർക്കെതിരേ
ഗുരുതര ആക്ഷേപങ്ങളാണ് ശ്രീകുമാർ ഉയർത്തിയത്.
മഞ്ജു വാര്യരും ദിലീപും തമ്മിലുണ്ടായിരുന്ന തർക്കങ്ങൾക്ക പ്രധാന കാരണക്കാരൻ ശ്രീകുമാറാണെന്നു ദിലീപ് ആരോപിച്ചതു മുതലാണ് അദ്ദേഹം വാർത്തകളിൽ നിറഞ്ഞു തുടങ്ങിയത്.
Keywords Manju Warrier, Dileep, Sreekumar Menon, Kerala Police

COMMENTS