ചെന്നൈ: ഷര്‍ട്ടും മുണ്ടും ചുമലില്‍ ഉത്തരീയവും ധരിച്ച് തമിഴനായി ചൈന പ്രസിഡന്റ് ഷി ജിന്‍ പിങിനെ സ്വീകരിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേ...
ചെന്നൈ: ഷര്‍ട്ടും മുണ്ടും ചുമലില്‍ ഉത്തരീയവും ധരിച്ച് തമിഴനായി ചൈന പ്രസിഡന്റ് ഷി ജിന്‍ പിങിനെ സ്വീകരിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി.
ഇന്ത്യ- ചൈന ഉച്ചകോടിക്കായി തമിഴ്നാട്ടിലെ മഹാബലിപുരത്തെത്തിയ ചൈന പ്രസിഡന്റ് ഷിയെപോലും മോഡിയുടെ വേഷം അത്ഭുതപ്പെടുത്തി.
യുനെസ്കോയുെട പൈതൃക പട്ടികയില്‍ ഇടം നേടിയിട്ടുള്ള മഹാബലിപുരത്തെ കാഴ്ചകള്‍ ഷിക്കു മോഡി കൂടെ നടന്നു കാണിച്ചുകൊടുത്തു.
ഉച്ചതിരിഞ്ഞാണ് അനൗപചാരിക കൂടിക്കാഴ്ചയ്ക്ക് ചൈന പ്രസിഡന്റ് ഷി ഉച്ചയ്ക്കാണ് തമിഴ്നാട്ടിലെത്തിയത്.
#WATCH PM Narendra Modi with Chinese President Xi Jinping visit the Krishna’s Butter Ball, Mahabalipuram #TamilNadu pic.twitter.com/TMgWuChdd1
— ANI (@ANI) October 11, 2019
തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി എന്നിവര്‍ ചേര്‍ന്ന് ചെന്നൈ വിമാനത്താവളത്തില്‍ പിങിനെ സ്വീകരിച്ചു.
മഹാബലിപുരത്തെ താജ് ഹോട്ടലിലാണ് ഷിക്ക് താമസമൊരുക്കിയിരിക്കുന്നത്. മോഡിയും ഈ ഹോട്ടലില്‍ തന്നെയാണ് താമസം.
കശ്മീര്‍ ഉള്‍പ്പെടെ സുപ്രധാന വിഷയങ്ങള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്യും.
COMMENTS