ദുബായ്: റാസല്‍ഖൈ സ്വദേശി നല്കിയ ചെക്ക് കേസില്‍ ഉള്‍പ്പെട്ട് അഞ്ച് വര്‍ഷം ജയിലില്‍ കഴിയുകയും പിന്നീട് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി...
ദുബായ്: റാസല്‍ഖൈ സ്വദേശി നല്കിയ ചെക്ക് കേസില്‍ ഉള്‍പ്പെട്ട് അഞ്ച് വര്‍ഷം ജയിലില്‍ കഴിയുകയും പിന്നീട് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് 15 വര്‍ഷമായി ഗള്‍ഫില്‍ തന്നെ കഴിഞ്ഞിരുന്ന പട്ടാമ്പി സ്വദേശിയായ മൂസക്കുട്ടി നാട്ടില്‍ തിരിച്ചെത്തി.
മൂന്ന് കോടി രൂപ നല്‍കാതെ കേസ് പിന്‍വലിക്കില്ലെന്ന റാസല്‍ഖൈ സ്വദേശിയായ പരാതിക്കാരന് ഉറച്ചുനിന്നതോടെ ജീവിതത്തിന്റെ പ്രതീക്ഷ നഷ്ടപ്പെട്ട് 15 വര്‍ഷമായി യാത്രാവിലക്ക് നേരിട്ടിരുന്ന മൂസക്കുട്ടിക്ക് സഹായ ഹസ്തവുമായി വ്യവസായി എം.എ. യൂസഫലി എത്തിയതോടെ നാട്ടില്‍ തിരിച്ചെത്താനായി.
യു.എ.ഇ. സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിന്‍ സഖര്‍ അല്‍ഖാസ്മിയുമായി സാംസാരിച്ച ശേഷം 28 കേസുകളിലായി മൂസക്കുട്ടിക്കുണ്ടായിരുന്ന 80 ലക്ഷം രൂപ പിഴതുക യൂസഫലി കോടതിയില്‍ കെട്ടിവച്ചു.
ഇതേത്തുടര്‍ന്ന് യാത്രാവിലക്കില്‍ നിന്ന് മോചിതനായ മൂസക്കുട്ടിയെ യൂസഫലിയും സംഘവും ചേര്‍ന്ന് അബുദാബി വിമാനത്താവളത്തില്‍ നിന്ന് നാട്ടിലേക്ക് മടക്കി അയച്ചു.
Keywords: M.A. Yusuff Ali, Moosakutty, Dubai
COMMENTS