തിരുവനന്തപുരം: മരടിലെ അനധികൃത ഫ്ലാറ്റുകൾ പൊളിക്കുന്ന വിഷയത്തിൽ സംസ്ഥാന സർക്കാർ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ അഭിപ്രായം ആരാഞ്ഞു. ഈ മാസ...
തിരുവനന്തപുരം: മരടിലെ അനധികൃത ഫ്ലാറ്റുകൾ പൊളിക്കുന്ന വിഷയത്തിൽ സംസ്ഥാന സർക്കാർ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ അഭിപ്രായം ആരാഞ്ഞു.
ഈ മാസം 23ന് ഈ വിഷയം സുപ്രീംകോടതി പരിഗണിക്കുമ്പോൾ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സംസ്ഥാന സർക്കാരിനു വേണ്ടി നേരിട്ട് ഹാജരാകുമെന്നാണ് അറിയുന്നത്.
ഫ്ളാറ്റുകൾ പൊളിച്ചുനീക്കാനുള്ള നടപടിയിലേക്ക് സംസ്ഥാന സർക്കാർ കടന്നു എന്ന ബോധ്യം സുപ്രീംകോടതിക്ക് വരുത്തണമെന്ന നിർദേശം നേരത്തെ തന്നെ സോളിസിറ്റർ ജനറൽ നൽകിയിരുന്നു.
ഇതിൻറെ അടിസ്ഥാനത്തിലാണ് ഫ്ളാറ്റുകൾ പൊളിച്ചുനീക്കാൻ സർക്കാർ ടെൻഡർ ക്ഷണിച്ചത്. എന്നാൽ ഇതുവരെയും ആരും ടെൻഡർ നൽകിയിട്ടില്ല.
സർക്കാരിന് കോടതിയലക്ഷ്യ നടപടികളിൽ നിന്ന് തലയൂരാൻ ഇതിലൂടെ കഴിയുകയും ചെയ്യും. ഈ സമയം കൊണ്ടു തന്നെ ഫ്ലാറ്റുകളിലെ അന്തേവാസികൾ നൽകിയിരിക്കുന്ന പുനപ്പരിശോധനാ ഹർജി പരിഗണനയ്ക്ക് എടുപ്പിച്ച് ഏതെങ്കിലും തരത്തിൽ പ്രശ്നത്തിന് പരിഹാരം കാണാനാണ് സംസ്ഥാന സർക്കാരിൻറെ നീക്കം.
ഇതേസമയം ഫ്ലാറ്റുകളിലെ അന്തേവാസികൾക്ക് അനുകൂലമായി നിരവധി സംഘടനകളും പ്രദേശവാസികളും രംഗത്തുവന്നിട്ടുണ്ട്. കൈക്കൂലി വാങ്ങി ഫ്ലാറ്റ് നിർമാണത്തിന് അനുമതി നൽകിയ ഉദ്യോഗസ്ഥർ നല്ലപിള്ളകളവുകയും സർക്കാരിന് നികുതി നൽകി ഫ്ലാറ്റുകൾ വാങ്ങിയ നിരപരാധികളായ അന്തേവാസികൾ പ്രതിപ്പട്ടികയിൽ ആവുകയും ചെയ്യുന്ന അവസ്ഥയാണ് പരക്കെ വിമർശനത്തിന് ഇടയാക്കിയിരിക്കുന്നത്.
അനധികൃത ഫ്ളാറ്റ് നിർമാണത്തിന് അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി എടുക്കുകയും നഷ്ടപരിഹാരം അവരിൽ നിന്ന് ഈടാക്കുകയും ചെയ്യണമെന്നാണ് ഇപ്പോൾ പരക്കെ ആവശ്യം ഉയരുന്നത്.

COMMENTS