ന്യൂഡല്‍ഹി: കഴിഞ്ഞ മാസം മുതല്‍ തുടര്‍ച്ചയായി കേട്ടുവരികയായിരുന്ന അയോദ്ധ്യയിലെ ബാബറി മസ്ജിദ് - രാമജന്മഭൂമി വിവാദ കേസിന്റെ വാദം ഒക്ടോബ...
ന്യൂഡല്‍ഹി: കഴിഞ്ഞ മാസം മുതല്‍ തുടര്‍ച്ചയായി കേട്ടുവരികയായിരുന്ന അയോദ്ധ്യയിലെ ബാബറി മസ്ജിദ് - രാമജന്മഭൂമി വിവാദ കേസിന്റെ വാദം ഒക്ടോബര്‍ 18 ന് അവസാനിപ്പിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇതു സംബന്ധിച്ച നിര്‍ദ്ദേശം കേസിലെ എല്ലാ കക്ഷികള്‍ക്കും നല്കി.
അതേസമയം, കേസിലെ കക്ഷികള്‍ ആവശ്യപ്പെട്ടാല്‍ മധ്യസ്ഥതയിലൂടെ പ്രശ്ന പരിഹാരത്തിന് അനുമതി നല്‍കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
എന്നാല്‍, നവംബര്‍ 17 ന് ചീഫ് ജസ്റ്റിസ്റ്റ് രഞ് ജന്‍ ഗൊഗോയ് വിരമിക്കുന്ന സാഹചര്യത്തില്‍ അതിന് മുമ്പ് തന്നെ കേസിന്റെ വിധി പ്രഖ്യാപിക്കാനുള്ള സാദ്ധ്യതയുണ്ടെന്നാണ് സൂചന.
Keywords: Ayodhya Case, Suprem Court, Ranjan Gogoi, New Delhi
COMMENTS