തിരുവനന്തപുരം: ശ്രീലങ്കയിൽ നിന്ന് ഒരു സംഘം ഭീകരർ തമിഴ്നാട്ടിലും കേരളത്തിലുമായി കടൽ മാർഗം കടന്നെത്തിയെന്ന മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാന...
തിരുവനന്തപുരം: ശ്രീലങ്കയിൽ നിന്ന് ഒരു സംഘം ഭീകരർ തമിഴ്നാട്ടിലും കേരളത്തിലുമായി കടൽ മാർഗം കടന്നെത്തിയെന്ന മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനത്ത് അതിജാഗ്രതയ്ക്ക് ഡി ജി പി ലോക് നാഥ് ബെഹ്റ നിർദ്ദേശിച്ചു.
മലപ്പുറത്തുനിന്നുമുള്ള മലയാളിയും പാകിസ്ഥാനി ഭീകരനും സംഘത്തിൽ ഉണ്ടെന്ന് ഇൻറലിജൻസ് ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്.
പാകിസ്ഥാനിൽ നിന്ന് ശ്രീലങ്കയിൽ എത്തി അവിടെ നിന്നാണ് ഭീകരർ കടൽ വഴി തമിഴ്നാട് തീരത്തെത്തിയതെന്നാണ് സംശയിക്കുന്നത്.
ഇന്ത്യയിൽ കടന്ന ഇവർ കോയമ്പത്തൂരിൽ എത്തിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അതീവജാഗ്രതയ്ക്കു നിർദ്ദേശം നൽകിയിട്ടുണ്ട് .
സംശയകരമായി കാണുന്ന വസ്തുക്കളും വ്യക്തികളെയും പ്രത്യേകം നിരീക്ഷിക്കാനും ബന്ധപ്പെട്ട അധികൃതരെ അറിയിക്കാനും പൊതുജനങ്ങളോടും പൊലീസ് ആവശ്യപ്പെട്ടു .
എല്ലാ ജില്ലാ പോലീസ് മേധാവികളും അതീവ ജാഗ്രത പുലർത്താനും ഡിജിപി നിർദേശിച്ചു.

COMMENTS