ന്യൂഡല്‍ഹി: മോദിക്ക് അനുകൂലമായി പ്രസ്താവന നടത്തിയ ശശി തരൂര്‍ എംപിയെ വിമര്‍ശിച്ച് ടി. എന്‍. പ്രതാപന്. വിഷയത്തില്‍ അടിയന്തരമായി ഇടപെടണം എന...
ന്യൂഡല്‍ഹി: മോദിക്ക് അനുകൂലമായി പ്രസ്താവന നടത്തിയ ശശി തരൂര്‍ എംപിയെ വിമര്‍ശിച്ച് ടി. എന്‍. പ്രതാപന്. വിഷയത്തില്‍ അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ട് ഇടക്കാല കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് പ്രതാപന് കത്തയച്ചു.
മോദിയെപ്പോലുള്ള ഫാസിസ്റ്റ് നേതാക്കളെ പുകഴ്ത്തുന്നത് ഫാസിസത്തിനെതിരായ കോണ്‍ഗ്രസിന്റെ പോരാട്ടത്തിന്റെ വിശ്വാസ്യത തകര്‍ക്കും. ഏകാധിപത്യത്തിന്റെ എല്ലാ ലക്ഷണങ്ങളും വ്യക്തമാക്കിയ മോദിയെ പ്രശംസിക്കുന്നത് രാഷ്ട്രീയ അസംബന്ധമാണെന്ന് കത്തില്‍ ടി. എന്‍. പ്രതാപന് ചൂണ്ടിക്കാട്ടി.
മോദി നല്ല കാര്യങ്ങള്‍ ചെയ്താല്‍ പുകഴ്ത്തണമെന്ന് ചില നേതാക്കള്‍ പറയുന്നത് മനസിലാക്കാന്‍ സാധിക്കുന്നില്ല. ഇത്തരം നീക്കങ്ങള്‍ ഫാസിസത്തിനെതിരായ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തെ അന്ധമായി എതിര്‍ക്കുന്നത് ഗുണം ചെയ്യില്ലെന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെ അനുകൂലിച്ച് തരൂരും അഭിഷേക് സിങ്വിയും രംഗത്തെത്തി.
തരൂരിനെതിരെ കെ. മുരളീധരനും ശക്തമായി പ്രതികരിച്ചിരുന്നു. മോദിയെ സ്തുതിക്കേണ്ടവര്‍ക്ക് ബിജെപിയില്‍ പോകാമെന്ന് മുരളീധരന് പറഞ്ഞു. തരൂരിനെതിരെ കര്‍ശന നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Keywords: Shashi Tharoor, Narendra Modi, India, Politics, Congress, BJP

COMMENTS