തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ അമിതവേഗത്തില്‍ കാറിടിച്ചു കൊന്ന കേസില്‍ പൊലീസിന്റെ ഒത്തുകളിയുടെ ഫലമായി ഒരു മണിക്കൂര്‍ പോലും ജയിലില്‍ ...
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ അമിതവേഗത്തില്‍ കാറിടിച്ചു കൊന്ന കേസില്‍ പൊലീസിന്റെ ഒത്തുകളിയുടെ ഫലമായി ഒരു മണിക്കൂര്‍ പോലും ജയിലില്‍ കിടക്കാതെ റിമാന്‍ഡ് പ്രതിയായ ശ്രീറാം വെങ്കട്ടരാമനു ജാമ്യം.
ശ്രീറാം മദ്യപിച്ചിരുന്നുവെന്നു പൊലീസിനു കോടതിയില്‍ തെളിക്കാനാവാതെ പോയതിനാലാണ് ജാമ്യം. പ്രതി മദ്യപിച്ചിരുന്നുവെന്നതിനു തെളിവ് എവിടെയെന്നു കോടതി ചോദിച്ചപ്പോള്‍ പൊലീസ് കൈമലര്‍ത്തി. കോടതിക്കു വേണ്ടത് തെളിവുകളാണെന്നിരിക്കെ, അനായാസം പ്രതിക്കു ജാമ്യം കിട്ടുകയും ചെയ്തു.
ഫലത്തില്‍ ജയില്‍ വളപ്പില്‍ ഏതാനും മണിക്കൂര്‍ എസി ആംബുലന്‍സില്‍ കിടന്നതൊഴിച്ചാല്‍ ശ്രീറാമിന് ജയില്‍മുറി കാണേണ്ടിവന്നില്ല. മെഡിക്കല്‍ കോളേജില്‍ റിമാന്‍ഡ് പ്രതികളുടെ സെല്ലില്‍ കിടക്കേണ്ടിവന്നുവെന്നു മാത്രം.
തെളിവു ശേഖരിക്കാന്‍ ശ്രീറാമിനെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസിന്റെ വാദം. ഇതു കോടതി നിരാകരിച്ചു. പ്രതി മദ്യപിച്ചിരുന്നുവെന്നു പൊലീസ് വാദിച്ചു. തെളിവെവിടെ എന്നു ചോദിച്ച കോടതി രക്തപരിശോധനാ ഫലം കൊണ്ടുവരാനും ആവശ്യപ്പെട്ടപ്പോള്‍ പൊലീസിന് ഉത്തരമുണ്ടായില്ല. രക്തം പരിശോധിക്കാതെ മദ്യപിച്ചുവെന്ന് എങ്ങനെ കണ്ടെത്തിയെന്നു കോടതി ചോദിച്ചു.
ഇതോടെ ഉച്ചയ്ക്കു ശേഷം കേസ് ഡയറി ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. കയ്യില്‍ പരിക്കുണ്ടെന്ന കാരണത്താല്‍ ശ്രീറാമിന്റെ വിരലടയാളം എടുക്കാന്‍ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. ഇതേസമയം, വയ്യാത്ത കൈയും വച്ച് ശ്രീറാം വക്കാലത്തിലും ജാമ്യാപേക്ഷയിലുമെല്ലാം ഒപ്പിട്ടുകൊടുക്കുകയും ചെയ്തു!
വിരലടയാളം എടുത്താല്‍ മാത്രമേ ബഷീറിനെ ഇടിച്ചുകൊന്ന കാര്‍ ഓടിച്ചിരുന്നത് ശ്രീറാം ആണെന്നു കോടതിയില്‍ സ്ഥാപിക്കാനാവൂ. ഇത്ര ദിവസമായിട്ടും വിരടയാളം എടുക്കാതെ പൊലീസ് ഒളിച്ചുകളിക്കുകയാണ്. ഇതും അട്ടിമറി നീക്കമെന്നാണ് കരുതപ്പെടുന്നത്.
Keywords: Sreeram Venkataraman, Crime, Police, Accident
COMMENTS