ഇന്ത്യയുടെ പി.വി. സിന്ധു കഴിഞ്ഞ ദിവസം ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ജപ്പാന്റെ നെസോമി ഒകുഹാരയെ രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്...
ഇന്ത്യയുടെ പി.വി. സിന്ധു കഴിഞ്ഞ ദിവസം ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ജപ്പാന്റെ നെസോമി ഒകുഹാരയെ രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് സ്വര്‍ണ്ണ മെഡല്‍ നേടിയത് അഭിനന്ദന പ്രവാഹങ്ങളോടൊപ്പം രാജ്യം മുഴുവന്‍ ആഘോഷിക്കപ്പെടുകയും ചെയ്തു.
എന്നാല്‍, അതേ വേദിയില്‍ ഒരു ദിവസം മുമ്പ് പാരാ ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ സുവര്‍ണ്ണ മെഡല്‍ നേടി ഇന്ത്യയുടെ അഭിമാനമായ മാനസി ജോഷിയെ അധികം ആരും അറിഞ്ഞില്ല.
അംഗപരിമിതരുടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ തന്നെ പരുള്‍ പാര്‍മറിനെ പരാജയപ്പെടുത്തിയാണ് മാനസി ആദ്യ സ്വര്‍ണ്ണ മെഡല്‍ നേടിയത്.
അതുമാത്രമല്ല, പാരാ ബാഡ്മിന്റണ്‍ ലോക ചമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ആകെ 12 മെഡലുകള്‍ നേടിയിട്ടും ഈ നേട്ടങ്ങള്‍ വലിയ ചര്‍ച്ചയായില്ല.
ഇക്കാര്യം ടീം അംഗമായ സുകാന്ത് കദം ട്വിറ്ററിലൂടെ അറിയിച്ചു.
സിന്ധുവിനോടൊപ്പമുള്ള ചിത്രങ്ങളും, ആശംസകളുമടങ്ങുന്ന ട്വീറ്റ് റീ ട്വീറ്റ് ചെയ്തുകൊണ്ടാണ് സുകാന്ത് ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിച്ചത്.
Keywords: Manasi Joshi, P.V. Sindhu, Para Badminton Championship Gold winner
COMMENTS