കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ മുന്‍ പി.ഡബഌു.ഡി. സെക്രട്ടറി ടി.ഒ. സൂരജ്,പാലം നിര്‍മ്മിച്ച ആര്.ഡി.എസ് കമ്പനിയുടെ എം.ഡ...
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ മുന്‍ പി.ഡബഌു.ഡി. സെക്രട്ടറി ടി.ഒ. സൂരജ്,പാലം നിര്‍മ്മിച്ച ആര്.ഡി.എസ് കമ്പനിയുടെ എം.ഡി. സുമിത് ഗോയല്‍, കിറ്റ്കോ ജനറല്‍ മാനേജര്‍ ബെന്നി പോള്‍, കിറ്റ്കോ ഉദ്യോഗസ്ഥന് തങ്കച്ചന് ഉള്‍പ്പെടെ നാല് പേരെ വിജിലന്‍സ് അറസ്റ്റ് ചെയ്തു.
സംഭവത്തില്‍ പങ്കുള്ളതായി ആരോപണമുള്ള 17 ഉദ്യോഗസ്ഥരുടെ പേര് ഉള്‍പ്പെടുത്തിയ എഫ്്.ഐ.ആര് ആണ് വിജിലന്‍സ് സമര്‍പ്പിച്ചത്.
സൂരജ് സെക്രട്ടറി ആയിരിക്കുമ്പോഴാണ് പാലത്തിന് കരാര്‍ നല്‍കിയത്.
എന്നാല്‍, അന്നത്തെ മന്ത്രിസഭാ തീരുമാന പ്രകാരമുള്ള ഉത്തരവ് ഇറക്കുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലില്‍ സുരജ് പറഞ്ഞത്.
കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ് ചെയ്തത്.
പ്രതികളെ ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കും.
പാലം നിര്‍മ്മാണത്തില്‍ അഴിമതി നടന്നതായി വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി.
ആദ്യഘട്ട അറസ്റ്റ് മാത്രമാണ് ഇപ്പോള്‍ നടന്നിരിക്കുന്നതെന്നും ഇനിയും നിരവധി പേര്സംഭവത്തില് ഉള്‍പ്പെട്ടിട്ടുള്ളതായും. പ്രതികള്‍ക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും വിജിലന്‍സ് വ്യക്തമാക്കി.
Keywords: Vigilance, Palarivattom Flyover, T.O. Suraj
COMMENTS