കൊല്‍ക്കത്ത: ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ അവര്‍ ഹിന്ദു പാകിസ്ഥാന്‍ സൃഷ്ടിക്കുമെന്ന പരാമര്‍ശത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവും ...
കൊല്‍ക്കത്ത: ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ അവര്‍ ഹിന്ദു പാകിസ്ഥാന്‍ സൃഷ്ടിക്കുമെന്ന പരാമര്‍ശത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിനെതിരെ അറസ്റ്റ് വാറണ്ട്.
അഭിഭാഷകനായ സൂമീത് ചൗധരി നല്‍കിയ കേസിന്റെ അടിസ്ഥാനത്തില്‍ കല്‍ക്കട്ട മെട്രോപ്പൊലിറ്റന്‍ മജിസ്ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.
തരൂര്‍ മതവികാരം വ്രണപ്പെടുത്തിയെന്നാണ് പരാതിക്കാരന്റെ വാദം. കഴിഞ്ഞ ജൂലായിലായിരുന്നു ശശി തരൂര്‍ പരാമര്‍ശം നടത്തിയത്. അന്നത് വിവാദമായിരുന്നു. പക്ഷേ, തരൂര്‍ പ്രസ്താവന പിന്‍വലിക്കാതെ ഉറച്ചുനില്ക്കുകയായിരുന്നു.
2019ല്‍ ബി.ജെ.പിയെ വീണ്ടും അധികാരത്തിലെത്തിച്ചാല്‍ അവര്‍ ഭരണഘടന പൊളിച്ചെഴുതുമെന്നും ഇന്ത്യയെ 'ഹിന്ദു പാക്കിസ്ഥാന്‍' ആക്കി മാറ്റുമെന്നുമായിരുന്നു തരൂരിന്റെ പരാമര്‍ശം.
A Kolkata court on Tuesday issued an arrest warrant against Congress MP Shashi Tharoor for a remark he had made last year regarding the formation of a "Hindu Pakistan".
A Metropolitan Magistrate court in the city issued the warrant against the Thiruvananthapuram MP, based on a case filed by Advocate Sumeet Chowdhary. In July last year, Mr Tharoor had said if Bharatiya Janata Party (BJP) won the 2019 Lok Sabha elections, it would create a condition leading to the formation of a "Hindu Pakistan".
Key Words: Kolkata court , Congress MP, Shashi Tharoor, Hindu Pakistan, Metropolitan Magistrate, Bharatiya Janata Party , Thiruvananthapuram, Constitution
COMMENTS