കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ വിവാഹ സ്ഥലത്തുണ്ടായ ചാവേർ സ്ഫോടനത്തിൽ 65 പേർ കൊല്ലപ്പെടുകയും ഇരുപതോളം പേർക്ക് ഗുരുതരമായി പരിക്കേൽ...
കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ വിവാഹ സ്ഥലത്തുണ്ടായ ചാവേർ സ്ഫോടനത്തിൽ 65 പേർ കൊല്ലപ്പെടുകയും ഇരുപതോളം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ഇന്നലെ രാത്രി 10 40 ന് ആയിരുന്നു നഗരത്തിലെ ഷഹർ ഇ ദുബായ് ഹാളിൽ ചാവേർ സ്ഫോടനം ഉണ്ടായത് . സ്ഫോടന ശബ്ദം ഒരു കിലോമീറ്റർ അകലെ വരെ കേട്ടതായി പ്രദേശവാസികൾ പറഞ്ഞു.
സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. ഷിയാ മുസ്ലീങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്താണ് സ്ഫോടനമുണ്ടായത്.
കഴിഞ്ഞ ആഴ്ച കാബൂളിൽ പോലീസ് സ്റ്റേഷനിൽ ഉണ്ടായ സ്ഫോടനത്തിൽ 14 പോലീസുകാർ കൊല്ലപ്പെട്ടിരുന്നു.

COMMENTS