ബംഗളൂരു: കര്‍ണാടകത്തില്‍ ജെഡിഎസ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിക്കൊണ്ട് രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചു. ബിജെപി നടത്തിയ അട്ടി...
ബംഗളൂരു: കര്‍ണാടകത്തില്‍ ജെഡിഎസ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിക്കൊണ്ട് രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചു. ബിജെപി നടത്തിയ അട്ടിമറി നീക്കം ഫലം കാണുന്നതിന്റെ സൂചനയാണ് രാജി.
ബെല്ലാരിയിലെ വിജയനഗര്‍ എംഎല്‍എ ആനന്ദ് സിംഗ്, വിമതരെ നയിക്കുന്ന രമേഷ് ജാര്‍ക്കിഹോളി എന്നിവരാണ് രാജിവച്ചത്. ഇരുവരും സ്പീക്കര്‍ കെ ആര് ഗണേഷ് കുമാറിന് രാജിക്കത്ത് കൈമാറി.
ആനന്ദ് സിംഗ് രാവിലെയാണ് രാജിവച്ചത്. മുംബയിലുള്ള രമേഷ് ജാര്‍ക്കിഹോളി അവിടെനിന്നു സ്പീക്കര്‍ക്ക് രാജിക്കത്ത് ഫാക്സ് ചെയ്തു കൊടുക്കുകയായിരുന്നു.
സംസ്ഥാനത്ത് രണ്ടു തവണ മന്ത്രിസഭാ വികസനം നടത്തിയിട്ടും തനിക്ക് മന്ത്രിസ്ഥാനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കൂടിയാണ് ആനന്ദ് സിങ് രാജി വച്ചതെന്നാണ് അറിയുന്നത്.
രണ്ട് എംഎല്‍എമാര്‍ രാജിവച്ചതോടുകൂടി കര്‍ണാടകത്തില്‍ സര്‍ക്കാരിന്റെ നിലനില്‍പ്പ് പ്രതിസന്ധിയിലായിരിക്കുകയാണ്. മുഖ്യമന്ത്രി കുമാരസ്വാമി അമേരിക്കന്‍ സന്ദര്‍ശനത്തിന് പോയതിനു പിന്നാലെയാണ് സംസ്ഥാനത്ത് വിമതനീക്കങ്ങള്‍ സജീവമായത്.
കോണ്‍ഗ്രസ്-ജെഡിസ് സഖ്യം തകര്‍ന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറാണെന്ന് ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബിഎസ് യെദിയൂരപ്പ പറഞ്ഞു. മാധ്യമങ്ങളിലൂടെയാണ് രാജി വാര്‍ത്ത അറിഞ്ഞതെന്നും ഒരുവിധ അട്ടിമറി നീക്കത്തിനും തങ്ങളില്ലെന്നുമാണ് ബിഎസ് യെദിയൂരപ്പ പറയുന്നത്.
രാജിവച്ച രണ്ട് എംഎല്‍എമാരും ബിജെപിയില്‍ ചേരുമെന്നാണ് ലഭിക്കുന്ന വിവരം. ഇരുവരുടെയും രാജിക്ക് പിന്നാലെ സിദ്ധരാമയ്യയുടെ വസതിയില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം വിളിച്ചു ചേര്‍ത്തു. കൂടുതല്‍ എംഎല്‍എമാര്‍ ചാടിപ്പോകുന്നത് ഒഴിവാക്കാന്‍ നടപടികള്‍ കൈക്കൊള്ളാന്‍ പാര്‍ട്ടി കേന്ദ്രനേതൃത്വം സംസ്ഥാന ഘടകത്തിന് നിര്‍ദ്ദേശം കൊടുത്തിരിക്കുകയാണ്. കോണ്‍ഗ്രസില്‍ നിന്ന് കഴിയുന്നത്ര അംഗങ്ങളെ അടര്‍ത്തി മാറ്റാനുള്ള ശ്രമത്തിലാണ് ബിജെപി.
ഈ മാസം 12ന് സംസ്ഥാന നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കുകയാണ് രാഷ്ട്രീയ പ്രതിസന്ധി ഉരുണ്ടുകൂടിരിക്കുന്നത്.
COMMENTS