തിരുവനന്തപുരം: ഈ മാസം 15 വരെ കേരളത്തിൽ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി ചെയർമാൻ എൻ എസ് പിള്ള അറിയിച്ചു. കാലവർഷം ചതിക്കുകയും...
തിരുവനന്തപുരം: ഈ മാസം 15 വരെ കേരളത്തിൽ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി ചെയർമാൻ എൻ എസ് പിള്ള അറിയിച്ചു.
കാലവർഷം ചതിക്കുകയും ഡാമുകളിലെ ജലനിരപ്പ് ഗണ്യമായി കുറയുകയും ചെയ്തതോടെയാണ് വൈദ്യുതി നിയന്ത്രണം വേണ്ടിവരും എന്ന ആശങ്ക ഉയർന്നത്.
കേരളത്തിൽ 64 ദശലക്ഷം യൂണിറ്റ് വൈദ്യുതി കൽക്കരി താപനിലയങ്ങളിൽ നിന്നാണ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ വൈദ്യുതിനിയന്ത്രണം തൽക്കാലം വേണ്ടിവരില്ല.
താപനിലയങ്ങളിലെ ഉത്പാദനത്തെ ബാധിക്കുന്ന എന്തെങ്കിലും സാഹചര്യം ഉണ്ടായാൽ വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കുമെന്നും ചെയർമാൻ പറഞ്ഞു.
വൈദ്യുതി പ്രതിസന്ധി ഉണ്ടാകുന്ന ഘട്ടങ്ങളിൽ ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിച്ചാണ് സാധാരണ പിടിച്ചുനിൽക്കാറുള്ളത്. ഇത്തവണ ഡാമുകളിൽ ജലനിരപ്പ് ഗണ്യമായി കുറഞ്ഞതിനാൽ വൈദ്യുതി ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നതു കൂട്ടാനാകാത്ത സാഹചര്യമാണ്.
ഇതേസമയം, പത്താം തീയതി മുതൽ ഗാർഹിക ഉപഭോക്താക്കൾക്ക് വൈദ്യുതി ബില്ലിൽ 10 ശതമാനം വർധന വരുത്താൻ ബോർഡ് തീരുമാനിച്ചു.

COMMENTS